07:33 pm 7/1/2017

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ആന്ധ്രാപ്രദേശിനെയാണ് കേരളം തോൽപിച്ചത് (3–0). ആദ്യപകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ക്യാപ്റ്റൻ പി.ഉസ്മാൻ (രണ്ടാം മിനിറ്റ്), സഹൽ അബ്ദുസമദ് (22-ാം മിനിറ്റ്), ലിജോ (28-ാം മിനിറ്റ്) എന്നിവരാണ് കേരളത്തിൻെറ സ്കോറർമാർ.വിജയത്തോടെ കേരളം ഫൈനൽ റൗണ്ട് പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മൽസരത്തിൽ പുതുച്ചേരിയെ കേരളം ഇതേ സ്കോറിന് തോൽപ്പിച്ചിരുന്നു.
ഇന്നു നടന്ന ആദ്യ മൽസരത്തിൽ കർണാടകയോട് എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റ് പുതുച്ചേരി ഫൈനൽ റൗണ്ട് കാണാതെ പുറത്തായി. ആന്റോ സേവ്യർ രണ്ടും ആമോസ് ഒരു ഗോളും പുതുച്ചേരി വലയിലെത്തിച്ചു.
