07:00 pm 27/2/2017
അബൂദബി: ജോലിയന്വേഷിച്ച് സന്ദര്‍ശക വിസയിലെത്തിയ കോഴിക്കോട് സ്വദേശി അബൂദബിയില്‍ മരിച്ചു. അത്തോളിക്ക് സമീപം തലക്കുളത്തൂര്‍ പടന്നക്കളം കുമ്മറ വീട്ടില്‍ രാജന് (49) ആണ് മരിച്ചത്. 13 ദിവസം മുമ്പാണ് ഇദ്ദേഹം അബൂദബിയിലത്തെിയത്. ഏഴ് മാസം മുമ്പ് പുതിയ വീട്ടിലേക്ക് താമസം മാറിയ രാജന് വീട് നിര്‍മാണത്തിലെ കടബാധ്യത തീര്‍ക്കാനാണ് ജോലി തേടി എത്തിയത്.
മൂന്ന് ദിവസം മുമ്പ് താമസിക്കുന്ന മുറിയില്‍ വെച്ച് അമിത രക്തസമ്മര്‍ദം അനുഭവപ്പെട്ട രാജനെ അബൂദബി ഖലീഫ മെഡിക്കല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പരേതനായ ചേക്കുവിന്െറ മകനാണ്. ഭാര്യ: രമണി. മക്കള്‍: രധുല് രാജ്, ഗംഗ ലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ശ്രമം നടത്തിവരികയാണ്.