സഭയില്‍ പ്രതിപക്ഷം ബഹളം

10:16am
10/02/2016
download (5)
തിരുവനന്തപുരം: ബാര്‍ കോഴ ,സോളര്‍കേസ് വിഷയങ്ങളെ സംബന്ധിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം. ഭരണ മന്ത്രിസഭയുടെയും രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബാര്‍ കോഴ കേസ് അട്ടിമറിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു. വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ വിശദീകരിച്ചു. എന്നാല്‍ നിയമസഭാ അംഗത്തിന്റെ അവകാശം സ്പീക്കര്‍ നിഷേധിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭ സ്തംഭിക്കുന്നത്.