സമൂഹ വിവാഹം സംഘടിപ്പിച്ച് അമേരിക്കന്‍ മലയാളി മാതൃകയായി –

01:08 pm 4/12/2016

പി. പി. ചെറിയാന്‍
unnamed

ഡാലസ് : വ്യത്യസ്ത മതങ്ങളില്‍പ്പെട്ട നിര്‍ധന യുവതീ യുവാക്കളുടെ വിവാഹം മംഗളകരമായി നടത്തിക്കൊടുത്ത് അമേരിക്കയില്‍ നിന്നെത്തിയ വര്‍ഗീസ് ചാമത്തില്‍ മാതൃകയായി. തിരുവല്ല ലയണ്‍സ് ഭവനില്‍ നവംബര്‍ ആദ്യ വാരം സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍ പേഴ്‌സണ്‍ ശ്രീജിത്ത്, മഹാലക്ഷ്മി സില്‍ക്‌സ് ഉടമ വിനോദ് കുമാര്‍, കുന്നന്താനം ലയണ്‍സ് പ്രസിഡന്റ് ബ്ലസന്‍ ജോര്‍ജ്, റീജിയണല്‍ ചെയര്‍മാന്‍ ജേക്കബ് മാമ്മന്‍, ഫാ. റോജന്‍ രാജന്‍, ശാന്തീഗ്രാം ഡയറക്ടര്‍ എല്‍. പങ്കജാഷന്‍, വി. അജീഷ് കുമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.

ജാതി മത രഹിത വിവാഹ ചടങ്ങിന്റെ മുഴുവന്‍ ചിലവും വഹിച്ചത് അമേരിക്ക യില്‍ നിന്നും എത്തിയ വര്‍ഗീസ് ചാമത്തില്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ്. പാംഹില്‍ ലയണ്‍സ് ക്ലബ്, ശാന്തിഗ്രാം പ്രവര്‍ത്തകരാണ് വിവാഹ ഒരുക്കങ്ങള്‍ ക്രമീകരിച്ചത്. ലഭിച്ച നന്മകള്‍ മറ്റുളളവര്‍ക്കുകൂടി പങ്കിടുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതി അവര്‍ണനീയമാണെന്ന് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ ചാമത്തില്‍ പറഞ്ഞു.

ഇനിയും കൂടുതല്‍ സമൂഹ വിവാഹം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് തയ്യാറാണെന്നും ഇത്തരം ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാന്‍ താല്‍പര്യമുളളവര്‍ ബന്ധപ്പെട്ടാല്‍ അവര്‍ക്ക് അവസരം ലഭിക്കുമെന്നും വര്‍ഗീസ് ചാമത്തില്‍ പറഞ്ഞു.

നാലു പതിറ്റാണ്ടുകാലമായി ഡാലസ് ഫോര്‍ട്ട് വര്‍ത്ത് സാമൂഹ്യ– സാംസ്കാരിക പ്രവര്‍ത്തനങ്ങളി