സര്‍ക്കാരിനെ വെട്ടിലാക്കിയ വി എസ് പിന്നീട് മലക്കം മറിഞ്ഞു

09:39 am 3/10/2016
images (6)
തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയെന്ന് വിഎസ്. എംഎല്‍എമാരുടെ നിരാഹാര സമരം ഒത്ത് തീര്‍പ്പാക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പരാമര്‍ശം പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കിയപ്പോള്‍ വൈകീട്ട് വിഎസ് മലക്കം മറിഞ്ഞു. സ്വാശ്രയ പ്രശ്‌നത്തിലായിരുന്നില്ല തന്റെ പ്രതികരണമെന്നും തന്നെയും സര്‍ക്കാറിനെയും രണ്ട് തട്ടിലാക്കാനാണ് ശ്രമമെന്വിനും എസ് തിരുത്തിപ്പറഞ്ഞു.
രാവിലെ സെക്രട്ടറിയേറ്റിന് മുന്നില്‍ എസ്ബിടിഎസ്ബിഐ ലയനത്തിനെതിരായ സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സ്വാശ്രയപ്രശ്‌നം ഒത്തുതീര്‍പ്പാക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വി എസ് രംഗത്തെത്തിയത്. വിഎസിന്റെ വിമര്‍ശനത്തോടെ പ്രതിപക്ഷം സര്‍ക്കാറിനെതിരായ നിലപാട് കടുപ്പിച്ചു. പിണറായി മൗനം തുടര്‍ന്നപ്പോള്‍ ഇപി ജയരാജനും എംബി രാജേഷും വിഎസ്സിന് മറുപടിയുമായി രംഗത്തെത്തി.
പ്രതിപക്ഷം നാളെ നിയമസഭയില്‍ വിഎസിന്റെ പരാമര്‍ശനം ആളിക്കത്തിക്കാനിരിക്കെ വൈക്കീട് വിഎസ് എല്ലാം തിരുത്തി. പരാമര്‍ശം സ്വാശ്രയപ്രശ്‌നത്തിലല്ല, എസ്ബിഐ-എസ്ബിടി ലയനത്തിലാണെന്നാണ് വിശദീകരണം. തന്റെ മറുപടി സ്വാശ്രയ സമരത്തിലാണെന്ന് മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു, സര്‍ക്കാറും താനും രണ്ട് തട്ടിലാണെന്ന വ്യാജ ധാരണ ഉണ്ടാക്കാനാണ് ശ്രമമെന്നും വിഎസ് വിശദീകരിച്ചു. നിജസ്ഥിതി അറിയാതെ ചിലര്‍ കാള പെറ്റെന്ന് കേട്ടതോടെ കയറെടുത്തെന്നും വിഎസ് വിമര്‍ശിച്ചു. പാര്‍ട്ടി സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുത്ത വിഎസ് പാര്‍ട്ടിയുടെ സമ്മര്‍ദ്ദം മൂലമാണോ തിരുത്തിയതെന്ന് വ്യക്തമല്ല. സമരം നടത്തുന്ന എംഎല്‍എമാരെ വെള്ളിയാഴ്ച വിഎസ് സന്ദര്‍ശിച്ചിരുന്നു. വിവാദ പരാമര്‍ശത്തിലെ തിരുത്തില്‍ പക്ഷെ സ്വാശ്രയ പ്രശ്‌നത്തിലെ തന്റെ നിലപാട് വിഎസ്വ്യ ക്തമാക്കുന്നുമില്ല.