സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഗൂഢ നീക്കം :പ്രതിപക്ഷം.

12:05 pm 08/11/2016
download (4)
തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യത്തോടെ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ഗൂഢ നീക്കം നടക്കുന്നതായി പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. ജില്ലാ സഹകരണ ബാങ്കുകളിലെ അന്വേഷണം ഗൂഢലക്ഷ്യത്തോടെയാണ്. കേരള ബാങ്കുകൾ രൂപീകരിച്ച് സഹകരണ ബാങ്കുകളെ തകർക്കാൻ ശ്രമം നടക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകി. സണ്ണി ജോസഫ് എം.എല്‍.എയാണ് നോട്ടീസ് നല്‍കിയത്.

അതേസമയം ജില്ലാ സഹകരണ ബാങ്കുകളിലെ പരിശോധന നിയമപരവും സ്വാഭാവികവുമായ നടപടിയാണെന്നും ഇത്​ ബാങ്കുകളുടെ വിശ്വാസ്യത വർധിപ്പിക്കുമെന്നും സഹകരണ മന്ത്രി എ.സി മൊയ്തീൻ മറുപടി നൽകി. ജില്ലാ ബാങ്കുകൾ സംസ്ഥാന ബാങ്കിൽ ലയിക്കുന്നത്​ സംസ്ഥാനത്തിന്​ ഗുണം ചെയ്യുമെന്ന്​മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക്​ സഹകരണമേഖലയെ ശക്​തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്​പീക്കർ അടിയന്തര പ്രമേയത്തിന്​ അനുമതി നിഷധേിച്ചതിനെത്തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.