സഹകരണ ബാങ്കുകൾ 500,1000 രൂപ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കും

05:26PM 10/11/2016
scan0015
തിരുവനന്തപുരം: പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകൾ സഹകരണ ബാങ്കുകളും സ്വീകരിക്കും. പക്ഷേ നോട്ടുകൾ മാറി നൽകില്ല. പകരം നിക്ഷേപമായി പണം സ്വീകരിക്കും. ജില്ലാ സഹകരണ ബാങ്കുവരെയുള്ള സഹകരണ ബാങ്കുകൾക്കാണ്​ പഴയ നോട്ടുകൾ നിക്ഷേപമായി സ്വീകരിക്കാൻ റിസർവ്​ ബാങ്ക്​ അനുമതി നൽകിയത്​. സർക്കാറി​െൻറ ആവശ്യപ്രകാരമാണ്​ റിസർവ്​ ബാങ്ക്​ അനുമതി നൽകിയത്​. നിക്ഷേപമായി മാത്രമേ പണം സ്വീകരിക്കാവൂ എന്ന്​ നിർദേശിച്ചിട്ടുണ്ട്​.

പിൻവലിച്ച 500,1000 രൂപയുടെ നോട്ടുകൾ മാറിനൽകാനോ നിക്ഷേപമായി സ്വീകരിക്കാനോ സഹകരണ ബാങ്കുകൾ തയാറായിരുന്നില്ല. വ്യാപക പരാതി ഉയർന്നതോടെയാണ് സർക്കാർ റിസർവ്​ ബാങ്കിനെ സമീപിച്ചത്​.