സാക്കിർ നായിക്കിനെതിരെ മുംബൈയിലെ എൻ.ഐ.എ കോടതി ജാമ്യമില്ല വാറണ്ട്

07:30 pm 20/4/2017

മുംബൈ: മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ മുംബൈയിലെ എൻ.െഎ.എ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. സമുദായ സ്പർധ വളർത്തുന്ന വിധത്തിൽ പ്രവർത്തിച്ചു എന്ന കേസിലാണ് വാറണ്ട്.

നേരത്തെ സാക്കീർ നായിക്കിനെയും അദ്ദേഹത്തിെൻറ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ ചില വ്യക്തികളെയും പ്രതികളാക്കി എൻ.െഎ.എ കേസെടുത്തിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153^എ വകുപ്പും യു.എ.പി.എയുമാണ് സാക്കീർ നായിക്കിനും മറ്റുള്ളവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ഇൗ കേസിലാണ് സാക്കീർ നായിക്കിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്.

2016 ൽ ധാക്കയിൽ നടന്ന തീവ്രവാദ ആക്രമണത്തിലെ പ്രതികൾക്ക് നായിക്കിൻെറ പ്രസംഗം പ്രചോദനമായെന്ന് ബ്ലംഗാദേശി പത്രം റിപ്പോർട്ട് ചെയ്തതോടെയാണ് സാകിർ നായികിെൻറ് സംഘടനക്കെതിരെ കേന്ദ്രം നടപടിയെടുക്കാൻ ആരംഭിച്ചത്.