സാക്രമെന്റോ ക്‌നാനായ കാത്തലിക്ക് മിഷനില്‍ തിരുനാള്‍

09:36 am 21/9/2016

Newsimg1_45447065
സാക്രമെന്റോ: സാക്രമെന്റോ ക്‌നാനായ കാത്തലിക്ക് മിഷനില്‍ മിഷന്‍ മധ്യസ്ഥനായ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ 1 ശനിയാഴ്ച്ച വൈകുന്നേരം 4.30 ന് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മേലേടത്തിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റി തിരുനാള്‍ ആരംഭിക്കും. ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് പിറവം ഹോളി കിങ്‌­സ് ക്‌നാനായ ദൈവാലയത്തിന്റെ വികാരി ഫാ. തോമസ് ആദോപ്പള്ളി മുഖ്യ കാര്‍മ്മികത്വം വഹിക്കും.

തിരുനാളിന്റെ ഭാഗമായി പ്രദിക്ഷണവും പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദവും സ്‌­നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാളിന് മിഷന്‍ ഡയറക്ടര്‍ ഫാ. മാത്യു മേലേടത്ത്, മിഷന്‍ സെക്രട്ടറി സിറിള്‍ പുത്തെന്‍പുരയില്‍, കൈക്കാരന്മാരായ ഫിലിപ്പ് കളപ്പുരയ്ക്കല്‍, ജെയിംസ് കിണറ്റുകര, പ്രസുദേന്തിമാരായ പ്രിന്‍സ് കണ്ണോത്തറ, ജോബിന്‍ മരങ്ങാട്ടില്‍, സിറിള്‍ പുത്തെന്‍പുരയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.