07:20 pm 29/1/2017

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് മിക്സഡ് ഡബ്ൾസ് ഫൈനലിൽ സാനിയ മിര്‍സ– ഇവാന് ഡോഡിഗ് സഖ്യത്തിന് േതാൽവി. യുവാൻ സെബാസ്റ്റ്യൻ കബാൽ– അബിഗെയ്ൽ സ്പിയേഴ്സ് സഖ്യത്തിനോട് 2–6, 4–6 നാണ് ഇന്ത്യ ക്രൊയേഷ്യ ജോഡി പരാജയപ്പെട്ടത്. കരിയറിലെ ഏഴാം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന നേട്ടവും സാനിയക്ക് കൈവിട്ടു.
ഗ്രാൻഡ്സ്ലാം ഫൈനലിൽ സാനിയ ഇയാൻ ഡോഡിഗ് സഖ്യത്തിെൻറ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്. കഴിഞ്ഞ തവണത്തെ ഫ്രഞ്ച് ഓപൺ ഫൈനലില്‍ ലിയാണ്ടര്‍ പെയ്സ്-–മാര്‍ട്ടിന ഹിംഗിസ് സഖ്യത്തോട് ഫൈനലിൽ സാനിയ ഡോഡിഗ് സഖ്യം തോറ്റിരുന്നു.
