സാന്റാ ക്ലാര, ഫ്രീമോണ്ട് എന്‍.എസ്.എസ് കരയോഗങ്ങള്‍ രൂപീകരിച്ചു

09;58 am 14/12/2016

Newsimg1_20477326
സാന്റാ ക്ലാര, കാലിഫോര്‍ണിയ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ ഭാഗമായി സാന്റാ ക്ലാര, ഫ്രീമോണ്ട് കരയോഗങ്ങള്‍ രൂപീകരിച്ചു. സാന്റാ ക്ലാര കരയോഗത്തിന്റെ ഉത്ഘാടന ചടങ്ങ് ഡിസംബര്‍ 12-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഗ്‌ന്യൂ പാര്‍ക്ക് ഹാളില്‍ വച്ച് നടന്നു. ഈ കരയോഗത്തില്‍ വാര്‍ഷിക വരിസംഖ്യ നല്‍കിയ 72 അംഗങ്ങള്‍ നിലവില്‍ ഉണ്ട്. കാലിഫോര്‍ണിയയില്‍ അംഗങ്ങളുടെ എണ്ണം വളരെ വേഗം വര്‍ധിക്കുന്നതിനാല്‍ ചെറിയ കരയോഗങ്ങള്‍ രൂപീകരിക്കുന്നത് പ്രവര്‍ത്തനങ്ങളെ ഏകോകരിപ്പിക്കല്‍ കൂടുതല്‍ എളുപ്പമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചടട കാലിഫോര്‍ണിയ പ്രസിഡന്റ് രാജേഷ് നായര്‍ വിവരിച്ചു.

സാന്റാ ക്ലാര കരയോഗത്തിന്റെ ഭാരവാഹികളായി കൃഷ്ണന്‍ നായര്‍, സ്മിത നായര്‍, പ്രമോദ് അനവങ്കോട്, സുജയ് നായര്‍, ശ്യാം അബ്ബാസ്, മഞ്ജു മോഹന്‍, ലക്ഷ്മി ചന്ദ്രന്‍, സുജിത് നായര്‍ എന്നിവര്‍ ഉള്ള ഒരു കമ്മിറ്റിയുണ്ടാക്കി. വരുംകാല പ്രവര്‍ത്തനങ്ങളെകുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ചടട നടത്തുന്ന മലയാളം ക്ലാസുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പല അംഗങ്ങളും ആവശ്യപ്പെട്ടു. അംഗങ്ങള്‍ക്കായി ഒരു കരിയര്‍ ശില്‍പശാല സംഘടിപ്പിക്കണം എന്ന ആവശ്യവും ഉയര്‍ന്നു. 2017 ജൂലൈ 29ന് തിരുവന്തപുരത്തുവച്ചു കൂടാനുദ്ദേശിക്കുന്ന അമേരിക്കന്‍ നായര്‍ സംഗമത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. റിയ നായര്‍ പ്രാര്‍ഥന ഗീതം ആലപിച്ചു. മിനി നായരും കവിത കൃഷ്ണനും പരിപാടികള്‍ സംയോജിപ്പിച്ചു. കൃഷ്ണന്‍ നായര്‍, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഫ്രീമോണ്ട് കരയോഗത്തിന്റെ ഉത്ഘാടന ചടങ്ങ് നവംബര്‍ ഇരുപതിന് ഫ്രീമോണ്ട് കൊക്കനട്ട് ഹില്‍ ഹാളില്‍ വച്ച് നടന്നു. ഈ കരയോഗത്തില്‍ വാര്‍ഷിക വരിസംഖ്യ നല്‍കിയ 77 അംഗങ്ങള്‍ നിലവില്‍ ഉണ്ട്.

ഫ്രീമോണ്ട് കരയോഗത്തിന്റെ ഭാരവാഹികളായി അനൂപ് കര്‍ത്ത, ഗംഗ നായര്‍, പ്രജുഷ പണിക്കര്‍, സിന്ധു ബിനു, കവിത കൃഷ്ണന്‍, പ്രവീണ്‍ തോനുര്‍, കിരണ്‍ അശോകന്‍, ജയ പ്രദീപ് എന്നിവര്‍ ഉള്ള ഒരു കമ്മിറ്റിയുണ്ടാക്കി. വരുംകാല പ്രവര്‍ത്തനങ്ങളെകുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഈ പ്രാവശ്യം നവവര്‍ഷ പരിപാടി സമീപത്തെ കരയോഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഫ്രീമോണ്ട് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചു.

ഫ്രീമോണ്ട് മലയാളം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളായ വിശാഖ് നായര്‍, റിനു നായര്‍, ഋഷി നായര്‍, അവനിത കര്‍ത്ത എന്നിവര്‍ പ്രാര്‍ഥന ഗീതം ആലപിച്ചു. മധു മുകുന്ദന്‍ പരിപാടികള്‍ സംയോജിപ്പിച്ചു. സെക്രട്ടറി മനോജ് പിള്ള ചടങ്ങില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ചു.