സാമൂഹ്യ നന്മയ്ക്ക് മുന്‍ഗണന നല്‍കുന്ന സംഘടനായി മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ് അസ്സോസിയേഷന്‍ വളരണം: സോജന്‍

08:33 pm 7/2/2017
– വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
Newsimg1_73147214
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി ഫാര്‍മസിസ്റ്റുകളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ഫാര്‍മസിസ്റ്റ് അസ്സോസിയേഷന്റെ ഫാമിലി നൈറ്റില്‍ തന്റെ സ്വാഗത പ്രസംഗത്തിലാണ് സോജന്‍ ഇങ്ങനെ പറഞ്ഞത്. 2017 ജനുവരി 28 ശനിയാഴ്ച്ച, സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തിലെ സാന്തോം ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി നടത്തപ്പെട്ടത്. ബ്രൈസ് എബ്രഹാമിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച പ്രസ്തുത മീറ്റിംഗില്‍, ജോര്‍ജ് ചിറക്കല്‍ (മിഷിഗണ്‍ സ്‌റ്റേറ്റ് പോലീസ്), ജെഫ് തോമസ് (ഫാര്‍മസിസ്റ്റ് ), വിനോദ് കൊണ്ടൂര്‍ (ഫോമാ, ജോയിന്‍റ് സെക്രട്ടറി) എന്നിവര്‍, വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.

ഫാര്‍മസി രംഗത്തെ പുതുപുത്തന്‍ നിയമങ്ങളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ജെഫ് വിവരിച്ചു. മിഷിഗണിലെ മലയാളികള്‍ക്ക് സുപരിചിതനായ ജോര്‍ജ് ചിറയ്ക്കല്‍ സ്‌റ്റേറ്റ് പോലീസിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. മെഡിക്കല്‍ മാരിവാനായുടെ ഉപയോഗങ്ങളും, ആളുകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. കുട്ടികളുടെ ഇടയില്‍ മാരിവാനാ കൊണ്ടുള്ള പ്രശ്‌നങ്ങള്‍, തുടങ്ങി ഒട്ടവധി വിഷയങ്ങളെ കുറിച്ചു അദ്ദേഹം സംസാരിച്ചു. നമ്മുടെ തെറ്റുകളിലൂടെയല്ല, മറിച്ചു മറ്റുള്ളവരുടെ തെറ്റുകളിലൂടെ നമ്മള്‍ പഠിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. സംഘടനാ പ്രവര്‍ത്തനത്തിന്റെ ഉദ്ദേശ ശുദ്ധിയേ കുറിച്ചു വിനോദ് കൊണ്ടൂര്‍ സംസാരിച്ചു. ട്രഷറാര്‍ ബോബി എബ്രഹാം, കമ്മറ്റി അംഗങ്ങളായ സജി ജോസഫ്, ഷീനാ ജോസഫ്, ജൂഡി കോട്ടൂര്‍, ജോളി മണിമലേത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കാവ്യ തോമസ്, ലൂക്ക് ജോസഫ് എന്നിവരായിരുന്നു എം.സി.യായി വേദിയിലുണ്ടായിരുന്നത്.സെക്രട്ടറി ബിജു ജോസഫിന്റെ കൃതജ്ഞയോട പരിപാടികള്‍ക്ക് തീരശീല വീണു.