05:10 pm 30/12/2016
മുംബൈ: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മതപ്രഭാഷകൻ സാക്കിർ നായിക്കിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസെടുത്തു. സാമ്പത്തിക ക്രമക്കേട് തടയൽ നിയമം അനുസരിച്ചാണ് കേസ്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്പർദ്ധയുണ്ടാക്കിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസിയും സാക്കിർ നായിക്കിനെതിരെ കേസ് ഫയൽ ചെയ്തിരുന്നു.
ചാവേറിനെ പ്രോത്സാഹിപ്പിക്കുന്നു, വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നു, യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, സാകിര്‍ നായികും മറ്റ് അംഗങ്ങളും രാജ്യത്തിന്‍െറ ബഹുസ്വരതക്കും മതേതരത്വത്തിനും എതിരാണ് തുടങ്ങിയ കാരണങ്ങള്‍ നിരത്തി നവംബര്‍ 17ന് യു.എ.പി.എ നിയമപ്രകാരം ഐ.ആര്‍.എഫിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷന്‍െറ (ഐ.ആര്‍.എഫ്) നിരോധനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈകോടതിയുടെ യു.എ.പി.എ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച നോട്ടീസ് കഴിഞ്ഞ ആഴ്ചയാണ് ഡോ. സാകിര്‍ നായികിന്‍െറ അഭിഭാഷകര്‍ക്ക് കൈമാറുകയും ചെയ്തു.