സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി : സര്‍ക്കാര്‍

10:03am 08/7/2016
download (6)
ഇടത് സര്‍ക്കാറിന്റെ ആദ്യ ബജറ്റ് . ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് ബജറ്റ് അവതരണം തുടരുകയാണ്. സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ 2008ലെ മാതൃകയില്‍ പ്രത്യേക പാക്കേജ് രൂപീകരിക്കുമെന്ന് ബജറ്റില്‍ പറയുന്നു

യുഡിഎഫ് സര്‍ക്കാരിന്റെ വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി, നാളികേര വികസനത്തിന് 1,000 കോടി, നെല്‍സംഭരണത്തിന് 385 കോടി, റബര്‍ ഉത്തജന പാക്കേജ് തുടരും, റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി തുടങ്ങി കാര്‍ഷിക മേഖലയെ ഊര്‍ജിതമാക്കാനുള്ള പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

* സാമ്പത്തികമാന്ദ്യം മറികടക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി
* 12,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ്
* എല്ലാ ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തും
* 60 കഴിഞ്ഞ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍
* പെന്‍ഷനുകള്‍ ബാങ്ക് വഴിയാക്കും
* കുടിശിക ഓണത്തിനു മുമ്പ് കൊടുത്തു തീര്‍ക്കും
* എല്ലാ സാമൂഹിക പെന്‍ഷനുകളും 1,000 രൂപയാക്കും
* തൊഴിലുറപ്പ് പദ്ധതിയില്‍പെട്ടവര്‍ക്ക് ആരോഗ്യപദ്ധതി
* പട്ടികവര്‍ഗക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങാന്‍ 450 കോടി
* അഗതികള്‍ക്കുള്ള ആശ്രയപദ്ധതി വിപുലീകരിക്കും
* പണി പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് പ്രത്യേക പദ്ധതി
* വീടൊന്നിന് രണ്ടു ലക്ഷം രൂപ സഹായം
* ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് വീതമെങ്കിലും നല്കും
* ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി
* അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 20,000 കോടിയുടെ പാക്കേജ്
* അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട്
* പെട്രോള്‍ സെസസും മോട്ടോര്‍ വാഹന നികുതിയുടെ ഒരു ഭാഗവും ഫണ്ടിലേക്ക്
* ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 68 കോടി
* അന്ധര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പരിശീലനത്തിന് ഒന്നരകോടി
* മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 100 കോടി
* ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം
* മുന്നോക്ക വികസന കോര്‍പറേഷന് 35 കോടി രൂപ
* കെഎസ്ഡിപിയുടെ കീഴില്‍ പൊതുമേഖലയില്‍ മരുന്നു നിര്‍മാണ കമ്പനി
* പച്ചക്കറി വിപണന സഹായത്തിന് 25 കോടി
* നാളികേര വികസനത്തിന് 100 കോടി കൂടി
* വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി
* നെല്‍ സംഭരണത്തിന് 385 കോടി
* നെല്‍വയല്‍ ഡാറ്റാ ബാങ്ക് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും
* റബര്‍ ഉത്തേജന പാക്കേജ് തുടരും
* റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ
* പച്ചക്കറി കൃഷിക്കായി കൂട്ടായ്മ
* അഗ്രോ പാര്‍ക്കുകള്‍ക്ക് 500 കോടി
* കടക്കെണിയിലായ ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അഞ്ചു കോടി
* മണ്ണ്, ജലസംരക്ഷണം തൊഴിലുറപ്പു പദ്ധതിയിലേക്ക്
* കയര്‍ വിലസ്ഥിരതാ ഫണ്ട് 17ല്‍ നിന്ന് 100 കോടിയാക്കി
* തൊഴിലാളികള്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ കയറും കയര്‍ഫെഡ് സംഭരിക്കും
* മത്സ്യത്തൊഴിലാളി കടാശ്വാസത്തിന് 50 കോടി
* വിഴിഞ്ഞം പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുക്കും