സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ബേ​ല ഭാ​ട്ടി​യ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി

11.45 AM 24/01/2017
Bela_Bhatia_220117
ന്യൂ​ഡ​ൽ​ഹി: ബ​സ്ത​റി​ൽ മാ​വോ​യി​സ്റ്റ് വേ​ട്ട​യു​ടെ പേ​രി​ൽ പോ​ലീ​സ് ന​ട​ത്തു​ന്ന ലൈം​ഗീ​കാ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ തെ​ളി​വ് ന​ൽ​കി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ബേ​ല ഭാ​ട്ടി​യ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭാ​ട്ടി​യ​യു​ടെ ബ​സ്ത​ർ പ​റ​പ്പ​യി​ലെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ അ​ക്ര​മി​ക​ളാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ ബ​സ്ത​ർ വി​ട്ടു​പോ​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ അ​ഗ്നി​ക്കി​ര​യാ​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി.

ഞാ​യ​റാ​ഴ്ച ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ബി​ജാ​പു​രി​ൽ ലൈം​ഗീ​കാ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​ക​ളാ​യ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ ഭാ​ട്ടി​യ​യും പോ​യി​രു​ന്നു. ഈ ​പ്ര​ദേ​ശ​ത്ത് ബ​സ്ത​ർ പോ​ലീ​സ് 16 ആ​ദി​വാ​സി സ്ത്രീ​ക​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു.

വീ​ട്ടി​ൽ അ​തി​ക്ര​മം ന​ട​ന്ന വി​വ​രം ഭാ​ട്ടി​യ പോ​ലീ​സി​ൽ അ​റി​യി​ച്ചി​ട്ടും സ​ഹാ​യ​ത്തി​ന് എ​ത്തി​യി​ല്ല. അ​ക്ര​മി​ക​ളെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​തെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. നേ​ര​ത്തെ സ​മാ​ന​മാ​യ ഭീ​ഷ​ണി മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്.