സിഎന്‍എ അന്വേഷിക്കുന്ന ക്രിസ്തുവിന്റെ കാല്പാടുകള്‍ (മനോഹര്‍ തോമസ്)

11:52 am 7/4/2017


യേശുക്രിസ്തു അവശേഷിപ്പിച്ച ചരിത്രത്തിന്‍റെ നാള്‍വഴികളിലൂടെ സി.എന്‍ .എന്‍ അന്വേഷണം തുടങ്ങുമ്പോഴാണ് “സംശയിക്കുന്ന തോമസിലെത്തി’ വഴി തിരിഞ്ഞത് . അങ്ങിനെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ,തെക്കേ ഏഷ്യയിലെ ക്രിസ്ത്യാനിറ്റിയുടെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന കേരളത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യമായി വന്നു .

ക്രിസ്തു സംസാരിച്ചിരുന്ന അരാമിക് ഭാഷ മണ്മറഞ്ഞു പോകാതിരിക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയും “, ദി ക്രെയ്ഡില്‍ ഓഫ് ക്രിസ്താനിറ്റി ഇന്‍ സൗത്ത് ഏഷ്യ “എന്ന ഡോക്യൂമെന്ററിക്ക് രൂപം നല്‍കുകയും ചെയ്ത Fr . ജോസഫ് പാലക്കല്‍ രംഗപ്രവേശനം ചെയ്യുന്നത് അങ്ങിനെയാണ് സി .എന്‍ .എന്‍ ,പാലക്കല്‍ അച്ചനെ സമീപിച്ചു തോമാശ്‌ളീഹാ കേരളത്തില്‍ വന്നതിനുശേഷമുള്ള ചരിത്ര സംബന്ധിയായ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും , ചാനലില്‍ ഒരഭിമുഖം ഒരുക്കുകയും ചെയ്തത് . ഇത് ഇന്ത്യയില്‍ ജനിച്ച ഓരോ ക്രിസ്ത്യാനിക്കും ,ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു സംരംഭമാണ് . ആ എപ്പിസോഡിന് സി .എന്‍ .എന്‍ കൊടുത്ത പേര് : “യേശുവിനെ കണ്ടെത്തല്‍ ” ” വിശ്വാസം ,യാഥാര്‍ഥ്യം , കള്ളത്തരങ്ങള്‍ ” എന്നാണ് .

പാലക്കലച്ചന്‍ ബറോഡയൂണിവേഴ്‌സിറ്റിയില്‍ നിന്നും സംഗീതത്തില്‍ ഡിഗ്രി എടുത്തശേഷം ,അമേരിക്കയിലെത്തി, ഹണ്ടര്‍ കോളേജില്‍ നിന്ന് മാസ്‌റ്റേഴ്‌സും, എന്‍.വൈ.യുയില്‍ നിന്ന് ജവറ യും കരസ്ഥമാക്കി. .അദ്ദേഹത്തിന്റെ മുഴുവന്‍ സമയവും അരാമിക് ഭാഷയുടെ ഗവേഷണത്തിനും ,പഠനത്തിനുമായി ഉഴിഞ്ഞു വച്ചിരിക്കുന്നു .

മെല്‍ഗിബ്‌സണ്‍ എടുത്ത ” പാഷന്‍ ഓഫ് െ്രെകസ്റ്റ് ” എന്ന സിനിമയില്‍ ആദ്യാവസാനം ഉപയോഗിച്ചിരിക്കുന്ന ഭാഷ അരമിക്കാണ്. അങ്ങിനെയാണ് അമേരിക്കക്കാര്‍ക്ക് ഈ ഭാഷയെപ്പറ്റി ഒരവബോധം ഉണ്ടാകുന്നത്.

തോമാശ്‌ളീഹാ കേരളത്തിലെ മുസരിപട്ടണത്തില്‍ധകൊടുങ്ങല്ലൂര്‍ പകപ്പലിറങ്ങുകയും ,ഏഴര പള്ളികള്‍ സ്ഥാപിക്കുകയും ,ക്രിസ്തീയ വിശ്വാസം ആ മണ്ണില്‍ വേരോടാന്‍ പരിശ്രമിക്കുകയും ,ചെയ്തു . ഇവിടെ വച്ച് കുത്തേറ്റു മരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ചെനൈയിലെ മൈലാപ്പൂരില്‍ അടക്കി എന്നാണ് ചരിത്രം !

തോമാശ്‌ളീഹാ കേരളത്തിലെത്തുന്നതിനു മുമ്പുതന്നെ ,യഹൂദന്മാര്‍ കച്ചവടത്തിനായി കേരളത്തിലെത്തി ,പല ഭാഗങ്ങളില്‍ വാസം ഉറപ്പിച്ചിരുന്നു . അത് ഭാഷാപരമായ സംവേദനത്തിനും ,കൃസ്തുവിന്റെസുവിശേഷം ജനങ്ങളിലേക്ക് പകരാനും സാധ്യത ഏറെയാക്കി. മാത്രമല്ല
യഹൂദരുടെ പല ആചാരങ്ങളും , കൃസ്തീയതയിലേക്കു സമന്വയിപ്പിക്കാനും തോമസ്ലിഹക്ക് കഴിഞ്ഞു. ഉദാഹരണത്തിന് യൂദന്മാര്‍ പാസ്സോവറിന് ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പമാണ് ,ദുഖവ്യാഴാഴ്ച വിളമ്പുന്ന പെസഹാപ്പം . കൃഷിയില്‍ നിന്നുണ്ടാകുന്ന ആദ്യ ഫലം പള്ളിക്ക്‌നേര്‍ച്ചയായി കൊടുക്കുന്ന പതിവ് .മാമോദിസ പ്രസവം കഴിഞ്ഞു നാല്പതുദിവസത്തിനുള്ളില്‍ നടത്തിയാല്‍ ‘അമ്മ കുട്ടിക്കൊപ്പം പള്ളിയില്‍ പോകില്ല എന്ന പതിവ് .സംസ്കാരത്തിന്‍റെ കണികകള്‍ ഇതിനിടയിലെല്ലാം അലിഞ്ഞിറങ്ങിയിരിക്കുന്നതു കാണാം .

അരാമിക് ഭാഷയുടെ ഒരു വകഭേദം മാത്രമാണ് സുറിയാനി അഥവാ സിറിയക് .ആ ഭാഷ ഇപ്പോള്‍ അക്കാദമിക് തലത്തില്‍ വരെ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട് .ചുരുക്കി പറഞ്ഞാല്‍ അരാമിക്
ഭാഷയിലൂടെ സംസ്കാരവും ,സംഗീതവും ,പാരമ്പര്യങ്ങളും ഇന്ത്യയിലെത്തിക്കാന്‍ ക്രിസ്തുവിന്‍റെ ശിഷ്യനായ തോമസിന് കഴിഞ്ഞു എന്ന യാഥാര്‍ഥ്യത്തിനു മുമ്പില്‍ ശിരസ്സ് നമിക്കാന്‍ ഓരോ ഭാരതീയനും മറക്കരുത് .

ഈ വരുന്ന ഏപ്രില്‍ ഒമ്പതാം തിയതി ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് സി.എന്‍.എന്‍. Fr .ജോസഫ് പാലക്കലുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്യുന്നതാണ് . ക്രിസ്തുവിനെ പിന്തുടരുന്ന ഓരോ മലയാളിക്കും . ഓര്‍മ്മക്കുട്ടായി, ആ നിമിഷങ്ങളെ നമുക്ക് കാതോര്‍ക്കാം !