സിഗരറ്റ് കമ്പനികള്‍ അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം: സുപ്രീംകോടതി

03:20pm 4/5/2016
images (1)

ന്യൂഡല്‍ഹി: സിഗരറ്റ് കമ്പനികള്‍ അപായ മുന്നറിയിപ്പ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീംകോടതി. സമാന കേസുകള്‍ കര്‍ണാടക ഹൈകോടതി വാദം കേള്‍ക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

സിഗരറ്റ് പാക്കുകളില്‍ 85 ശതമാനം ഭാഗം അപായ മുന്നറിയിപ്പിന് നീക്കിവെക്കണമെന്ന നിയമത്തെ തുടര്‍ന്ന് ചില വന്‍കിട സിഗരറ്റ് കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

പാക്കറ്റിന്റെ 85 ശതമാനം ഭാഗങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നത് അപ്രായോഗികമാണെന്നും തീരുമാനം വിദേശ സിഗരറ്റുകളുടെ കള്ളക്കടത്തിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സിഗരറ്റ് കമ്പനികളാണ് സൂപ്രീംകോടതിയെ സമീപിച്ചത്.