സിനിമാ താരം സാഗര്‍ ഷിയാസ് നിര്യാതരായി

10.42 PM 11-08-2016
sagar shiyas (51) obit
കൊച്ചി: നടനും മിമിക്ര ആര്‍ട്ടിസ്റ്റുമായ സാഗര്‍ ഷിയാസ് (52) അന്തരിച്ചു. മൂവാറ്റുപുഴ തെങ്ങുംമൂട്ടില്‍ പരേതനായ സുലൈമാന്റെ മകനാണ്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെനാളായി ചിക്തസയിലായിരുന്നു. ഷൈനിയാണ് ഭാര്യ. ആലിയ, അമാന, അജില എന്നിവര്‍ മക്കളാണ്. മിമിക്രിയിലൂടെകലാരംഗത്തത്തെിയ സാഗര്‍ ഷിയാസ് ഈ രംഗത്ത് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് സിനിമാരംഗത്തത്തെുന്നത്. അഞ്ചരക്കല്യാണം, കല്ല്യാണ ഉണ്ണികള്‍, ജൂനിയര്‍ മാന്‍ഡ്രേക്ക്, പഞ്ചപാണ്ഡവര്‍,കണ്ണാടിക്കടവത്ത്, ദുബായി, ഉദയം, ബാംഗ്ലൂര്‍ ഡെയ്‌സ് ഉള്‍പ്പെടെ 75 ഓളം സിനിമകളില്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ച ഷിയാസ് മാനത്തെ കൊട്ടാരം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, മനോജ് കെ. ജയന്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മായാവി, ഒന്നാമന്‍, ദുബായ്, ജൂനിയര്‍ മാന്‍ട്രേക്ക് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ദിലീപ്, നാദിര്‍ഷ ,അബി തുടങ്ങിയവര്‍ക്കൊപ്പം മിമിക്രി കലാരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. നാദിര്‍ഷ യോടൊപ്പം’ദേ മാവേലി കൊമ്പത്ത് എന്ന ആക്ഷേപഹാസ്യ ഓഡിയോ കാസറ്റില്‍ പരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിനിമാല പ്രോഗ്രാമിലും ശ്രദ്ധേയമായ വേഷം ചെയ്തു. മിമിക്രത്താരങ്ങളില്‍ തമിഴ്‌നടന്‍ രജനീകാന്തിനെ അനുകരിക്കുന്നതില്‍ സാഗര്‍ഷിയാസ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.