02:02 pm 9/2/2017

ന്യൂഡൽഹി: ഉപഹാർ സിനിമ തിയേറ്റർ തീപിടുത്ത കേസ് പ്രതികളിലൊരാളായ തിയറ്റർ ഉടമ ഗോപാൽ അൻസൽ(69) നാലാഴ്ചക്കുള്ളിൽ ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് സൂപ്രീംകോടതി. ഗോപാൽ അൻസൽ ഒരു വർഷത്തെ തടവു ശിക്ഷയാണ് അനുഭവിക്കേണ്ടത്. ഉടമകളുടെ അശ്രദ്ധയാണ് മരണത്തിനിടയാക്കിയതെന്ന് നിരീക്ഷിച്ച കോടതി ഉടമകളിൽ ഒരാൾ നിർബന്ധമായും ഒരു മാസത്തിനുള്ളിൽ ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് വിധിക്കുകയായിരുന്നു. കൂട്ടുടമയും പ്രതികളിലൊരാളുമായ സുശീൽ അൻസാലിന് 77 വയസായതിനാൽ അദ്ദേഹത്തെ ജയിലിലേക്ക് അയക്കേണ്ടതില്ലെന്നും സുപ്രീം കോടതി അറിയിച്ചു.
നേരത്തെ, പ്രതികൾക്ക് വിധിച്ച തടവു ശിക്ഷ പിഴ ശിക്ഷയായി സുപ്രീംകോടതി തന്നെ കുറച്ചതിൽ വ്യാപക പ്രതിേഷധം ഉയർന്നിരുന്നു. രണ്ടു വർഷത്തെ തടവു ശിക്ഷക്ക് പകരം 60 കോടി രൂപ പിഴ നൽകാനാണ് കോടതി വിധിച്ചത്. കീഴ്ക്കോടതി വിധിയനുസരിച്ച് അനുഭവിച്ച ജയിൽശിക്ഷയും പ്രായവും പരിഗണിച്ചാണ് പിഴയിലൊതുക്കിയത് എന്നായിരുന്നു കോടതി വിശദീകരിച്ചിരുന്നത്. എന്നാൽ കേസന്വേഷിച്ച സി.ബി.െഎ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യെംടുകയായിരുന്നു.
1997 ജൂണ്‍ 13നാണ് ഡല്‍ഹിയില്‍ ഗോപാൽ അൻസലിെൻറയും സുശീൽ അൻസലിെൻറയും ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഉപഹാര്‍ തിയേറ്ററില്‍ സിനിമാ പ്രദര്‍ശനത്തിനിടെ തീപ്പിടിത്തമുണ്ടായത്. പ്രദര്‍ശനം നടന്നുകൊണ്ടിരിക്കെ കേടായ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് തീ പടരുകയായിരുന്നു. തീ പിടിത്തത്തിലും തിക്കിലും തിരക്കിലുമാണ് 59 പേരും മരിച്ചത്. തിയറ്ററിൽ തീപിടുത്തം പോലുള്ള അടിയന്തര ഘട്ടത്തിൽ രക്ഷെപ്പടാൻ വേണ്ട സൗകര്യമുണ്ടായിരുന്നില്ല. കൂടുതൽ സീറ്റ് ഉറപ്പിക്കാൻ ഇൗ ഭാഗം കൂടി ഉപയോഗപ്പെടുത്തുകയായിരുന്നു.
അതേസമയം, ഗോപാൽ അൻസലിന് ഒരു വർഷത്തെ തടവ് ശിക്ഷ മാത്രം നൽകിയ സുപ്രീംകോടതി വിധി നീതി നിർവ്വഹണത്തിലുള്ള വിശ്വാസ്യത ഇല്ലാതാക്കിയെന്ന് ഉപഹാർ ദുരന്ത ഇരകളുടെ അസോസിയേഷെൻറ കൺവീനർ നീലം കൃഷ്ണ മൂർത്തി പറഞ്ഞു. പണമുള്ളവന് കുട്ടികളെ പോലും കൊന്നശേഷം കടന്നുകളയാമെന്ന് വിധി െതളയിച്ചതായി അവർ കൂട്ടിച്ചേർത്തു. നീലത്തിെൻറ രണ്ടുമക്കളെയും ഉപഹാർ ദുരന്തത്തിൽ നഷ്ടെപ്പട്ടിരുന്നു.
