ടെഹ്റാൻ: . ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിയാണ് ഇക്കാര്യമറിയിച്ചത്. അമേരിക്കൻ മിസൈൽ ആക്രമണം അപലപനീയമാണെന്നും പറഞ്ഞ അദ്ദേഹം ഇത്തരം നടപടികൾ എതിർക്കപ്പടേണ്ടതാണെന്നും വ്യക്തമാക്കി. പടിഞ്ഞാറൻ സിറിയയിലെ ഷയ്റാത്ത് വ്യോമത്താവളത്തിനു നേർക്കാണു യുഎസ് യുദ്ധക്കപ്പലുകളിൽ നിന്ന് ആക്രമണമുണ്ടായത്. 59 ക്രൂസ് മിസൈലുകളാണ് അമേരിക്ക അയച്ചത്. അമേരിക്കയുടെ ഈ നടപടിക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും റൂഹാനി ആവശ്യപ്പെട്ടു.
നേരത്ത, സംഭവത്തിനെതിരെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ അടക്കമുള്ളവർ രംഗത്തിയിരുന്നു. ഇഡ്ലിബ് പ്രവിശ്യയിലെ ഖാൻഷെയ്ക്കൂണിൽ സരിൻവിഷവാതകം പ്രയോഗിച്ച് കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 86 പേരെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് അമേരിക്ക മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ രാസായുധാക്രമണത്തിനു മുമ്പേ മിസൈൽ ആക്രമണത്തിനു വാഷിംഗ്ടൺ പദ്ധതിയിട്ടിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു.