04.12 PM 03/12/2016
സൈന്യവും വിമതരുമായി ഏറ്റുമുട്ടൽ തുടരുന്ന സിറിയിലെ അലെപ്പോയിൽ നിന്ന് 31,000ലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. ആറു ദിവസത്തിനുള്ളിലാണ് ഇത്രയും പേരെ മാറ്റി പാർപ്പിച്ചതെന്നാണ് വിവരങ്ങൾ. ഐക്യരാഷ്ര്‌ട സംഘടനയാണ് ഈ കണക്ക് പുറത്തുവിട്ടത്. യുനിസെഫിന്റെ കണക്കുപ്രകാരം മാറ്റിപാർപ്പിച്ചവരിൽ 19,000ത്തിലേറെ പേർ കുട്ടികളാണ്.
നവംബർ 24–ാം തീയതി മുതൽ 30 വരെയുള്ള ദിവസങ്ങളിൽ മാത്രം അലെപ്പോയിൽ നിന്ന് ആകെ മാറ്റിപാർപ്പിച്ചവരുടെ എണ്ണമാണ് 31,000. സിറിയൻ സർക്കാരിന്റെ കീഴിലുള്ള ജിബ്രീനിലേക്കും ഷെയ്ക് മക്സൂദിലേക്കുമാണ് കൂടുതൽ പേരെയും മാറ്റി പാർപ്പിച്ചിരിക്കുന്നത്.
നിരവധി വ്യോമാക്രമണങ്ങളാണ് അലെപ്പോയിൽ ദിവസവും നടക്കുന്നത്. മാറ്റിപ്പാർപ്പിച്ചവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു നൽകുമെന്ന് ഐക്യരാഷ്ട്രസഭ ഇതിനോടകം വ്യക്‌തമാക്കിയിട്ടുണ്ട്.