സി.എം.എസ്.കോളജ് ദ്വിശതാബ്ദി ആഘോഷവും അലുംമ്‌നൈ അസോസിയേഷന്‍ ഉദ്ഘാടനവും ഏപ്രില്‍ 9 ന്

11:14 am 30/3/2017

– വര്‍ഗീസ് പ്ലാമൂട്ടില്‍
Newsimg1_90405538
ന്യൂജേഴ്‌സി: ഇന്ത്യയിലെ ആദ്യത്തെ കോളജെന്നറിയപ്പെടുന്ന കോട്ടയം സി.എം. എസ് കോളജ് ദ്വിശതാബ്ദി ആഘോഷിക്കുന്ന ചരിത്ര നിമിഷത്തില്‍ അമേരിക്കയിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അഭ്യുദയകാംഷികളും അതില്‍ ഭാഗമാകുന്നു. പുതുതായി രൂപീകരിക്കപ്പെട്ട കോട്ടയം സി.എം. എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനവും അതോടൊപ്പം നടത്തപ്പെടുന്നു.

ഏപ്രില്‍ 9 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എഡിസനിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസ് (The Royal Albert Palace, 1050 King Georges Post Road, Edison, New Jersey) ല്‍ വച്ച് നടത്തപ്പെടുന്ന സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റോയി സാം ഡാനിയേല്‍, മുന്‍ പ്രിന്‍സിപ്പലും സി.എം.എസ് കോളജ് അലുംമ്‌നൈ അസോസിയേഷന്‍ പ്രസിഡന്‍റുമായ പ്രൊഫ. സി. എ. ഏബ്രഹാം എന്നിവര്‍ സംബന്ധിക്കുന്നതാണ്.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ ധാരാളം പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംങ്ങളും സുഹൃത്തുക്കളും ഈ സമ്മേളനത്തില്‍ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും ഇതുവരെയും നേരിട്ട് ബന്ധപ്പെടുവാന്‍ സാധിക്കാത്തവര്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും സംഘാടകര്‍ അറിയിച്ചു.

റവ. ജേക്കബ് നന്തിക്കാട്ട്, റവ. ജേക്കബ് ഡേവിഡ്, റവ. എം. പി. ഫിലിപ്പ് (പേട്രന്‍മാര്‍)
പ്രൊഫ. സണ്ണി മാത്യൂസ് (പ്രസിഡന്‍റ്), ഡോ. ബഞ്ചമിന്‍ ജോര്‍ജ്, ഡോ. ഈശോ മാത്യു (വൈസ് പ്രസിഡന്‍റുമാര്‍) ഡോ. കോശി ജോര്‍ജ് (സെക്രട്ടറി) എലിസബത്ത് ചെറിയാന്‍ (ജോയിന്‍റ് സെക്രട്ടറി), ഡോ. ടി.വി. ജോണ്‍ ( ട്രഷറര്‍), സേവ്യര്‍ ജോസഫ്(ജോയിന്‍റ് ട്രഷറര്‍), വര്‍ഗീസ് പ്ലാമൂട്ടില്‍ (പബ്ലിക്ക് റിലേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍), ഡോ. ഏബ്രഹാം ഫിലിപ്പ് ( പ്രോജക്റ്റ് കോ ഓര്‍ഡിനേറ്റര്‍), ജേക്കബ് ജോര്‍ജ് (കള്‍ച്ചറല്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍), രാജന്‍ പാലമറ്റം, സൈറാ വര്‍ഗീസ്, ആന്‍സി ഈശോ, രാജന്‍ മോടയില്‍, രാജു ഏബ്രഹാം, ജോര്‍ജ് മാത്യു ( കമ്മറ്റിയംഗങ്ങള്‍) എന്നിവരടങ്ങുന്ന കോട്ടയം സി .എം. എസ്. കോളജ് അലുംമ്‌നൈ അസാസിയേഷന്‍ അഡ്‌ഹോക്ക് കമ്മറ്റി സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഫ. സണ്ണി മാത്യൂസ് (201) 736 8767, ഡോ. കോശി ജോര്‍ജ് (718) 314 8171, ഡോ. ടി.വി. ജോണ്‍ (732) 829 9283.