സി.എസ്.ഐ. മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മനെ സ്വീകരിക്കാന്‍ ജന്മനാട് ഒരുങ്ങി

8:44 pm 27/2/2017
Newsimg1_60845219
എടത്വാ: അക്ഷരവെളിച്ചം പകര്‍ന്ന മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ അങ്കണത്തില്‍ നിന്നും ആത്മീയ തറവാട് ആയ മാതൃഇടവകയിലേക്ക് ആത്മീയ ആചാര്യനെ സ്വീകരിക്കുവാന്‍ ജന്മനാട്ടിലെ വീഥികള്‍ ഒരുങ്ങി.

24 മഹായിവെകയിലെ 40 ലക്ഷത്തിലധികം വിശ്വാസികള്‍ അടങ്ങിയ സി.എസ്.ഐ സഭയുടെ മോഡറേറ്ററും ഇംഗ്ലണ്ട് ആസ്ഥാനമായി ഉള്ള ആഗ്ലിക്കന്‍ സഭാ ആഗോള പ്രിമേറ്ററും ആയി തെരെഞ്ഞെടുക്കപ്പെട്ട ബിഷപ്പ് തോമസ് കെ.ഉമ്മന് ജന്മനാടും മാതൃഇടവകയും മാതൃവിദ്യാലയങ്ങളും ചേര്‍ന്ന മാര്‍ച്ച് 3ന് 3 മണിക്ക് ഊഷ്മള പൗര സ്വീകരണം നല്‍കും.

മാത്യ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂള്‍ മൈതാനത്ത 3 ന് എത്തി ചേരുന്ന അലോഷ്യസ് കുടുംബത്തിന്റെ അഭിമാനമായ ബിഷപ്പ് തോമസ് കെ. ഉമ്മനെ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി റവ .ഫാദര്‍ ജോണ്‍ മണകുന്നേല്‍ ഹാരമണിയിച്ച് സ്വീകരിക്കും.എടത്വാ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ടെസ്സി ജോസ് ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് വിവിധ സാമുദായിക- സാംസ്കാരിക – രാഷ്ട്രീയ- സന്നദ്ധ സംഘടനകളും വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് അംഗങ്ങളും മാത്യ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹവും പൂര്‍വ്വ വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്യ സമിതികളും സംയുക്തമായി വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ എടത്വാ ജംഗ്ഷനിലേക്ക് ആനയിക്കും. തുടര്‍ന്ന അലംങ്കരിച്ച തുറന്ന വാഹനത്തില്‍ ബിഷപ്പിനെ വരവേല്‍ക്കും.മാതൃ കലാലയമായ സെന്റ് അലോഷ്യസ് കോളജ് കവാടത്തില്‍ പ്രിന്‍സിപ്പള്‍ ഡോ.കെ.വി.സാബനും ജന്മ ഗൃഹത്തിന് സമീപം ഇടവക ട്രസ്റ്റി വര്‍ക്കി ഇട്ടിയവിരയുടെ നേതൃത്വത്തിലും ഷാള്‍ അണിയിക്കും.

തുടര്‍ന്ന് വൈദീകരുടെയും വിശ്വാസി സമൂഹത്തിന്റെയും ഗായക സംഘത്തിന്റെയും ദേശ നിവാസികളുടെയും അകമ്പടിയോട് മാതൃഇടവകയായ കുന്തിരിക്കല്‍ സെന്‍റ് തോമസ് സി.എസ്.ഐ ദൈവാലയത്തിലേക്ക് സ്വീകരിക്കും.

അതിന് ശേഷം 4 മണിക്ക് മാതൃ ഇടവകയുടെയും ഉപസഭകളുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന അനുമോദന യോഗം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.മാര്‍ത്തോമാ സഭ റാന്നി- നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപോലീത്ത അദ്യക്ഷത വഹിക്കും. ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.തോമസ് ചാണ്ടി എം.എല്‍ എ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യും .സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ ബിഷപ്പ് തോമസ് ഏബ്രഹാം , എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി വികാരി റവ .ഫാദര്‍ ജോണ്‍ മണകുന്നേല്‍ ,ആനപ്രമ്പാല്‍ മര്‍ത്തോമ പള്ളി വികാരി റവ. കെ.ഇ. ഗീവര്‍ഗ്ഗീസ് , ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കുട്ടനാട് ശാഖാ പ്രസിഡന്റ് റവ. വി.ജെ. ഉമ്മന്‍ , കോട്ടയം എം.ടി. സെമിനാരി പ്രിന്‍സിപ്പാള്‍ റവ.പ്രകാശ് കെ.ജോര്‍ജ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് , വൈസ് പ്രസിഡന്റ് രമണി എസ് ഭാനു , ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജനൂപ് പുഷ്പാകരന്‍ , തലവടി ഗ്രാമപഞ്ചായത്ത് അംഗം പ്രിയ അരുണ്‍ , എടത്വാ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ് , പ്രൊഫ.പി.ടി.തോമസ്, പി.ഐ ചാണ്ടി പൂവക്കാട്ട് ,ബേബി കുര്യന്‍ ആറ്റുമാലില്‍ , എന്നിവരെ കൂടാതെ പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കും.

കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ പള്ളി വികാരി റവ.ജോണ്‍ ഐസക്ക് സ്വാഗതവും ട്രസ്റ്റി വര്‍ഗ്ഗീസ് ഉമ്മന്‍ കൃതജ്ഞതയും അറിയിക്കും. ഇടവകയുടെ ഉപഹാരം സെക്രട്ടറി ലിസി വര്‍ഗ്ഗീസ് സമര്‍പ്പിക്കും.

റാലിയില്‍ സംബന്ധിക്കുവാന്‍ എത്തുന്ന വാഹനങ്ങള്‍ എടത്വാ പള്ളി മൈതാനത്ത് 3 മണിക്ക് മുമ്പായി എത്തിചേരണമെന്നും സ്വീകരണ വേദിയില്‍ ബൊക്കകളും മാലകളും പ്ലാസ്റ്റിക്ക് ഉല്പനങ്ങളും ഒഴിവാക്കി പകരം സി.എസ്.ഐ മിഷന്‍ ഫീല്‍ഡുകളില്‍ ഉപയോഗിക്കത്തക്ക നിലയില്‍ ഉളള ഷാളുകള്‍, മുണ്ടുകള്‍ , തോര്‍ത്തുകള്‍ , ബെഡ് ഷീറ്റുകള്‍ എന്നിവ ഉപയോഗിക്കണമെന്നും സ്വീകരണ കമ്മിറ്റി ഏകോപന സമിതി കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള അറിയിച്ചു.

ഒരേ ഇടവകയില്‍ നിന്നും രണ്ട് ബിഷപ്പുമാരേയും ഒരു ഡെപ്യൂട്ടി മോഡറേറ്ററേയും ഒരു മോഡറേറ്ററേയും സഭയ്ക്ക് നല്‍കിയതിലുള്ള ആഹ്ലാദ കൊടുമുടിയില്‍ വലിയ ഇടയന് പ്രാര്‍ത്ഥനയും ആശംസകളുമായി കഴിയുമ്പോള്‍ ആണ് ബിഷപ്പ് തോമസ് കെ.ഉമ്മന്‍ ആഗ്ലിക്കന്‍ സമൂഹത്തിന്റെ 38 പ്രിമേറ്റര്‍മാരില്‍ ഒരാളായി ഇന്ത്യയില്‍ നിന്നും ഉള്ള രണ്ട് പ്രിമേറ്റര്‍മാരില്‍ ഒരാളായി തെരെഞ്ഞെടുക്കപെട്ടത്.ഒരു ഇടവകയ്ക്കും അവകാശപ്പെടാന്‍ പറ്റാത്ത അംഗീകാരമാണ് തലവടി കുന്തിരിക്കല്‍ സെന്റ് തോമസ് സി.എസ്.ഐ ഇടവക ഇതോടു കൂടി സ്വന്തമാക്കിയിരിക്കുക്കുന്നത്.1947 ല്‍ മദ്ധ്യകേരള മഹായിടവക രൂപികരിച്ചപ്പോള്‍ ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നതും ഈ ഇടവകയിലായിരുന്നു. ഇവാഞ്ചലിക്കല്‍ സഭയിലെ ബിഷപ്പ് ,ക്രൈസ്തവ സംഘടനകളിലെ പ്രമുഖകര്‍, സുവിശേഷ സംഘ സിസ്റ്റര്‍മാര്‍ ഉള്‍പ്പെടെ പത്തിലധികം വൈദീകരെയും സുവിശേഷകന്‍മാരെയും സഭയക്ക് സംഭാവന ചെയ്ത ഈ ഇടവകയ്ക്ക് കളങ്ങര , കോയില്‍മുക്ക് ,വാടക്കല്‍, ചൂട്ടുമാലി ,ചെക്കിടിക്കാട് എന്നിവിടങ്ങളില്‍ അഞ്ച് ഉപസഭകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളത് ആത്മീയ – സാംസ്ക്കാരിക – സാമൂഹിക രംഗത്തെ ഈ ഇടവക്കുള്ള സംഭാവനകള്‍ വൃക്തമാക്കുന്നു.