സുഖോയ് വിമാനത്തിലെ പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്

08:27 am 01/6/2017


ന്യൂഡല്‍ഹി: അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്ന വീണ വ്യോമസേന വിമാനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരും മരിച്ചതായും റിപ്പോര്‍ട്ട്. മലയാളിയായ അച്ചുദേവും ഉത്തര്‍പ്രദേശുകാരനായ സ്‌ക്വഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനം തകര്‍ന്ന് വീഴുന്നതിനിടെ പരിക്കേറ്റത് മൂലം പൈലറ്റുമാര്‍ക്ക് വിമാനം തകര്‍ന്നുവീഴുന്നതിന് മുമ്പ് പുറത്തുകടക്കാനായിരുന്നില്ലെന്ന് വ്യോമസേനാ അറിയിച്ചു.
മെയ് 23ന് രാവിലെയാണ് വ്യോമസേനയുടെ സുഖോയ് വിമാനം ചൈനീസ് അതിര്‍ത്തിക്കടുത്ത് കാണാതായത്. തേജ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 60 കിലോ മീറ്റര്‍ അകലെ തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിനായി വ്യോമസേനയും കരസേനയും വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തിയിരുന്നു.