7:48 am 2/3/2017
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെതിരെ പിതാവ് രംഗത്ത്. കൂട്ടുകെട്ടാണ് വഴിതെറ്റിച്ചതെന്നും മകനെ ഇനി കാണേണ്ടെന്നും പിതാവ് സുരേന്ദ്രന്‍ പറഞ്ഞു.
എറണാകുളം പെരുമ്പാവൂരാണ് മുഖ്യപ്രതി സുനില്‍കുമാറിന്‍റെ വീട്. ഇവിടെയിപ്പോള്‍ പ്രായമായ മാതാപിതാക്കളെ ഉളളൂ. മാതാവ് കൂലിപ്പണിക്കുപോയാണ് കുടുബം പുലര്‍ത്തുന്നത്. കൂട്ടുകെട്ടാണ് മകന്‍റെ ജീവിതം തകര്‍ത്തതെന്ന് പിതാവ് സുരേന്ദ്രന്‍ പറയുന്നു. മകന്‍ ചെറുപ്പത്തിലേ മോഷണം തുടങ്ങി. തങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ട് 15 വര്‍ഷമായി. സിനിമാ മേഖലയിലെന്നാണ് സ്വന്തക്കാരോട് പറഞ്ഞിരുന്നത്. സഹോദരിയുടെ വിവാഹത്തിന് പോലും വന്നില്ലെന്നും പിതാവ് പറയുന്നു
ഇനി സുനിലിനെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. മകന്‍ ചെയ്ത തെറ്റിന് കുടുംബം മുഴുവന്‍ ദുഖവും നാണക്കേടും പേറുകയാണ്. പെരുമ്പാവൂരിന് പുറത്തായിരുന്നു സുനിലിന്‍റെ കുറ്റകൃത്യങ്ങളെന്നും സുരേന്ദ്രന്‍ പറയുന്നു.