സുരക്ഷാ പ്രശ്‌നം: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാല്‍ പോലീസ് തടഞ്ഞു

08:40 pm 10/12/2016

Newsimg1_35217171
ഭോപ്പാല്‍: മഹാരാഷ്ട്രയിലെ ഭോപ്പാലില്‍ മലയാളി സംഘടനയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞു. സമ്മേളനവേദിയായ ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്കു പുറപ്പെട്ട് പാതിവഴിയെത്തിയപ്പോഴാണ് ആര്‍. എസ്.എസിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പൊലീസ് മുഖ്യമന്ത്രിയെ മടക്കി അയച്ചത്.

പ്രതിഷേധമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ പരിപാടി ഒഴിവാക്കണമെന്ന് എസ്.പിയുടെ നിര്‍ദേശമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായതിനാല്‍ സുരക്ഷാപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വിലക്കിയാല്‍ അക്കാര്യം ചെയ്യാതിരിക്കുന്നതാണ് ഉചിതമെന്ന് അറിയിച്ച് പിണറായി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.