07:40 am 16/5/2017
ശ്രീനഗർ: ജമ്മു കാഷ്മീർ താഴ്വരയിൽ സുരക്ഷാസേനയും വിദ്യാർഥികളും തമ്മിൽ വീണ്ടും സംഘർഷം. ശ്രീനഗറിലെ എസ്പി കോളജിലെ വിദ്യാർഥികളാണ് സൈന്യവുമായി ഏറ്റുമുട്ടിയത്. പോലീസ് തുടക്കത്തിൽ വിദ്യാർഥികളെ തുരത്തിയെങ്കിലും പിന്നീടും സംഘം റോഡിലിറങ്ങാൻ ശ്രമം നടത്തി. ഇതേതുടർന്ന് സൈന്യം വിദ്യാർഥികൾക്കു നേർക്ക് കണ്ണീർ വാതകം പ്രയോഗിച്ചു. വിദ്യാർഥികൾ സൈന്യത്തിനു നേർക്കു കല്ലേറ് നടത്തി.
സംഘർഷങ്ങളിൽ നിരവധി വിദ്യാർഥികൾക്കു പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് കാഷ്മീർ ഒബ്സർവർ റിപ്പോർട്ട് ചെയ്തു. മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റതായി സ്ഥിരീകരണമുണ്ട്.

