08:12 pm 3/2/2017
– പി.പി. ചെറിയാന്‍

ഹൂസ്റ്റണ്‍ : ഫെബ്രുവരി 5 ന് ടെക്‌സസിലെ ഹൂസ്റ്റനില്‍ നടക്കുന്ന സൂപ്പര്‍ ബൗള്‍ ജേതാക്കളെ നിശ്ചയിക്കുന്നത് ദൈവമായിരിക്കുമെന്ന് പബ്ലിക്ക് റിലിജിയന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച സര്‍വ്വേയില്‍ അമേരിക്കയിലെ 25 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 73 ശതമാനം വിയോജിപ്പു പ്രകടിപ്പിച്ചു.മത്സരത്തിന്റെ വിജയികളെ നിര്‍ണ്ണയിക്കുന്നതില്‍ ദൈവത്തിനു വലിയൊരു പങ്കുണ്ടെന്നാണ് സര്‍വ്വേയില്‍ ഉരുതിരിഞ്ഞുവന്ന അഭിപ്രായം.
അമേരിക്കയിലെ സ്‌പോര്‍ട്‌സ് പ്രേമികളില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന സൂപ്പര്‍ ബോള്‍ എല്ലാവര്‍ഷവും ഫെബ്രുവരി ആദ്യ ഞായറാഴ്ചയാണ് നടക്കുന്നത്. ഈ വര്‍ഷം പരസ്പരം ഏറ്റുമുട്ടുന്നത് ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്‌സും അറ്റ്‌ലാന്റാ ഫല്‍ക്കന്‍സുമാണ്. സൂപ്പര്‍ ബൗളില്‍ ഈ വര്‍ഷം കൗബോയ് ടീം ഇല്ലെന്നത് മത്സരത്തിന്റെ ആവേശത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നാണ് സംഘാടകരുടെ അഭിപ്രായം. മത്സരത്തിനുള്ള ടിക്കറ്റുകള്‍ മുഴുവനും വിറ്റുതീര്‍ന്നതായും കരിഞ്ചന്തയില്‍ പോലും ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത സ്ഥിതിവിശേഷമാണ് ഈ വര്‍ഷം സംജാതമായിരിക്കുന്നത്. ശരാശരി 4500 ഡോളറാണ് ടിക്കറ്റിന്റെ ഏറ്റവും കൂടിയ വില.
ഹൂസ്റ്റണ്‍ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ സൂപ്പര്‍ ബൗള്‍ ആവേശ ലഹരിയില്‍ ലയിക്കുന്നതിന് കാണികള്‍ക്ക് 71795 സീറ്റുകളാണ് ക്രമപ്പെടുത്തിയിരി ക്കുന്നത്. അമേരിക്കയിലെ എല്ലാ പ്രധാന ടിവി ചാനലുകളിലും തല്‍സമയ പ്രക്ഷേപണം ഉണ്ടായിരിക്കും.
