സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഫാമിലി നൈറ്റ് വര്‍ണ്ണാഭമായി

09:50 am 1/1/2017
– ലാലി ജോസഫ് ആലപ്പുറത്ത്.
Newsimg1_54109009
ഡാലസ്: ഡിസംബര്‍ 30 ാം തീയതി വെള്ളിയാഴ്ച കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ചില്‍ ഫാമിലി നൈറ്റ് ആഘോഷിച്ചു. വൈകിട്ട് 6 മണിക്ക് വിശുദ്ധ കുര്‍ബാനയും അതിനുശേഷം ഓഡിറ്റോറിയത്തില്‍ വച്ച് ഇടവകയിലെ യൂത്തിന്റ നേത്യത്തത്തില്‍ മെഴുകുതിരി കത്തിച്ചു പിടിച്ച പ്രേയര്‍ സോങ്ങും, കൊയര്‍ ഗ്രൂപ്പിന്റെ മനോഹരമായ കാരോള്‍ പാട്ടുകളും അരങ്ങേറി.

അതോടൊപ്പം വിവാഹത്തിന്റെ സില്‍വര്‍ ജൂബിലിയുടെ നിറവില്‍ നില്‍ക്കുന്ന ശ്രീമാന്‍ ജൂഡിഷ് മറീനാ, ബെന്നി ഷൈലാ , വര്‍ഗീസ് സോഫി ദമ്പതികളെ ആദരിക്കുകയും, അവരുടെ 25 വര്‍ഷത്തെ ഓര്‍മ്മകളെ ഉണര്‍ത്താന്‍ വേണ്ടി ഇടവക അംഗങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് “മധുരിക്കും ഓര്‍മ്മകളെ മലര്‍മഞ്ചം കൊണ്ടുവരൂ’ എന്ന മനോഹരമായ ഗാനവും ആലപിച്ചു. ദൈവത്തിന്റെ വലിയ ഒരു കാരുണ്യം മാത്രമാണ് ദാമ്പത്യത്തിലെ പിണക്കങ്ങള്‍ എല്ലാം ഇണക്കങ്ങളായി മാറ്റി ഈ ബന്ധത്തെ നിലനിര്‍ത്തുന്നത് എന്ന് ദമ്പതികള്‍ സംയുക്തമായി പറഞ്ഞു.

കൈക്കാരമാര്‍, പള്ളികമ്മറ്റി അംഗങ്ങള്‍, യൂത്ത് എന്നിവര്‍ ഈ സംരഭത്തിന് നേത്യത്തം കൊടുത്തു. ഇടവക വികാരി ഫാ ജോണ്‍സ്റ്റി തച്ചാറാ ജൂബിലേറിയന് ആശംസകള്‍ നേരുകയുണ്ടായി. തുടര്‍ന്ന് പള്ളിയില്‍ എല്ലാംവര്‍ക്കും സേ്‌നഹ വിരുന്നും ഒരുക്കിയിരുന്നു.