സെന്റ് തോമസ് എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം വര്‍ണാഭമായി

07:10 am 7/1/2017
– തോമസ് റ്റി ഉമ്മന്‍
Newsimg1_3534946
ന്യൂയോര്‍ക്കിലെ പ്രമുഖ െ്രെകസ്തവ സംഗമവേദിയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ക്രിസ്മസ് ആഘോഷം ക്വീന്‍സിലെ ഗ്ലെന്‍ ഓക്സ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. അര്‍മീനിയന്‍ സഭയുടെ ബിഷപ്പ് അനു ഷവന്‍ റ്റനെലിയാന്‍ മുഖ്യാഥിതിയായി ക്രിസ്മസ് സന്ദേശം നല്‍കി. പ്രസിഡന്റ് റവ. ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടില്‍ നല്‍കുന്ന നേതൃത്വത്തിനും, എക്യൂമെനിക്കല്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബിഷപ്പ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു.

പ്രസിഡന്റ് റവ. ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടില്‍ ആധ്യക്ഷം വഹിച്ച പ്രാരംഭ യോഗത്തില്‍, ഫെഡറേഷന്റെ സെക്രട്ടറി ജോണ്‍ താമരവേലില്‍ സ്വാഗതവും , ജോയിന്റ് സെക്രട്ടറി ഗീവര്‍ഗീസ് മാത്യുസ് കൃതജ്ഞയും പറഞ്ഞു.

സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍്ച്ച എല്‍മോണ്ട് , സെന്റ് മേരിസ് യാക്കോബായ ചര്‍ച്ച് ഫ്‌ലോറല്‍ പാര്‍ക്ക്, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച വാലി സ്ട്രീം, എപ്പിഫാനി മാര്‍ത്തോമാ ചര്‍ച്ച് , സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച ജാക്‌സണ്‍ ഹൈറ്റ്‌സ് , ശാലേം മാര്‍ത്തോമാ ചര്‍ച്ച് ഡിക്‌സ് ഹില്‍സ്, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച ചെറിലെയിന്‍ തുടങ്ങിയ ദേവാലയങ്ങളെ പ്രതിനിധീകരിച്ചു ഒട്ടേറെ ക്രിസ്മസ് പരിപാടികള്‍ നടത്തപ്പെട്ടു. വിവിധ സഭാവിഭാഗങ്ങളില്‍ നിന്നുമുള്ള ക്വയര്‍ അംഗങ്ങള്‍ അവതരിപ്പിച്ച ഗാനശ്രുശൂഷ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. ഹിസ് വോയിസ് മ്യൂസിക് ഗ്രൂപ്പ്, കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചസ് ക്വയര്‍ എന്നീ ഗായകസംഘങ്ങള്‍ ചിട്ടയോടെ ആലപിച്ച ക്രിസ്മസ് ഗാനങ്ങള്‍ ഏവരുടെയും അഭിനന്ദനം ഏറ്റു വാങ്ങി.

വെരി റവ പൗലോസ് ആദായി കോര്‍ എപ്പിസ്‌കോപ്പ, റവ. ഫാദര്‍ ജോണ്‍ തോമസ് ആലുംമൂട്ടില്‍, റവ ജോജി തോമസ്, റവ . ഫാ. ജോര്‍ജ് മാത്യു, റവ ജേക്കബ് വി ജോണ്‍, വൈദിക വൈസ് പ്രസിഡന്റ് റവ. ബിജു വി ജോണ്‍, അല്മായ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, സെക്രട്ടറി ജോണ്‍ താമരവേലില്‍, ജോയിന്റ് സെക്രട്ടറി ഗീവര്‍ഗീസ് മാത്യുസ്.
ട്രഷറര്‍ സുരേഷ് ജോണ്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഷെറിന്‍ എബ്രഹാം,
ക്വയര്‍ കോഓര്‍ഡിനേറ്റര്‍ ജെസ്സി ജേക്കബ് , കോശി എം കുഞ്ഞുമ്മന്‍, ഡോണ്‍ തോമസ് , തുടങ്ങിയ ഭാരവാഹികള്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി, കാരോള്‍ , എമി തോമസ് എന്നിവര്‍ എംസി മാരായി പരിപാടികള്‍ നിയന്ത്രിച്ചു. റെജി വലിയകാല ജോര്‍ജ് തോമസ്, ഡോണ്‍ തോമസ് എന്നിവര്‍ പ്രോഗ്രാമിനോട് ചേര്‍ന്ന് നടത്തപ്പെട്ട റാഫിളിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായിരുന്നു. സാന്റാ ക്ലോസ് ആയി തോമസ് വര്‍ഗീസ് വേഷമിട്ടു. ക്രിസ്മസ് കേക്കോടുകൂടി ആഘോഷങ്ങള്‍ സമാപിച്ചു.