07:38 am 25/3/2017
– വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
ന്യൂയോര്‍ക്ക്: ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യനെറ്റില്‍ നോര്‍ത്ത് അമേരിക്കന്‍ വിശേഷങ്ങളുമായി എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് ഏഷ്യനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന യൂ. എസ്. റൗണ്ടപ്പ് എന്ന ജനശ്രദ്ധയാര്‍ജിച്ച പരിപാടിയില്‍ ഈയാഴ്ച്ചത്തെ എപ്പിസോഡ് ആരംഭിക്കുന്നത്, ഐറിഷ് വംശജരുടെ പ്രശസ്ത ആഘോഷങ്ങളിലൊന്നായ സെന്റ് പാട്രിക്ക്‌സ് ഡേ വിശേഷങ്ങളുമായിട്ടാണ്. ചിക്കാഗോയില്‍ വച്ചു നടന്ന പരിപാടിയുടെ പ്രശക്ത ഭാഗങ്ങളായിരിക്കും സംപ്രേഷണം ചെയ്യുന്നത്.
തുടര്‍ന്ന് സര്‍വ്വകാല റിക്കോര്‍ഡുകളും തകര്‍ത്തു കൊണ്ടു തിയറ്ററുകളില്‍ ബോക്ക്‌സ് ഓഫീസ് ഹിറ്റായ ബ്യൂട്ടി ആന്‍ഡ് ബിസ്റ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ വിശേഷങ്ങളായിരിക്കും യൂ. എസ്. റൗണ്ടപ്പ് മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.
അമേരിക്കന്‍ മണ്ണില്‍ നിറങ്ങളുടെ ഇന്ത്യന്‍ ഉത്സവമായ ഹോളി ആഘോഷങ്ങളുടെ വിശേഷങ്ങളായിരിക്കും അടുത്തതായി സംപ്രേഷണം ചെയ്യുന്നത്. വര്‍ണ്ണ ചായം പൂശി നിരത്തുകള്‍ നിറഞ്ഞു ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ നൃത്തം ചെയ്യുന്ന ഉത്സവം കാണില്ല എന്നു തന്നെ പറയാം.
അതോടൊപ്പം ഡാലസ്സിലെ എക്യുമിനിക്കല്‍ സഭകള്‍ ലോക പ്രാര്‍ത്ഥനാ ദിനത്തില്‍ ഒത്തുകൂടിയ, ലോക പ്രാര്‍ത്ഥനാ ദിനത്തിന്റെ വിശേഷങ്ങളും ഉണ്ടാകും ഈ എപ്പിസോഡില്‍. തുടര്‍ന്നും വിത്യസ്തങ്ങളായ അമേരിക്കന്‍ വിശേഷങ്ങളുമായി യൂ. എസ്. റൗണ്ടപ്പ് അടുത്താഴ്ച്ചയും ലോക മലയാളികളുടെ മുന്നില്‍ എത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529.