12:30 pm 2/1/2017
ബാങ്കോക്ക്: സെൽഫിയെടുക്കുന്നതിനിടെ ഫ്രഞ്ച് വിനോദ സഞ്ചാരിക്ക് മുതലയുടെ കടിയേറ്റു. തായ്ലൻഡിലെ ഖോയായ് ദേശിയ പാർക്കിലായിരുന്നു സംഭവം. ഭർത്താവിനൊനൊപ്പം മുതലയെ പശ്ചാത്തലമാക്കി സെൽഫിയെടുക്കുന്നതിനിടെ 44 കാരിയായ സ്ത്രീയെ കുളത്തിലെ മറ്റൊരു മുതല കടിക്കുകയായിരുന്നു.
കാലിൽ കടിയേറ്റ യുവതിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുകയും ഉടൻ അടുത്ത ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണു സൂചന. മുതലയുടെ പല്ല് യുവതിയുടെ കാലിൽ ആഴ്ന്നിറങ്ങിയ ചിത്രം പുറത്ത് വന്നിട്ടുണ്ട്. മുതലക്കുളത്തിലേക്ക്കടക്കരുതെന്ന ബോർഡ് വഴിയരികിൽ സ്ഥാപിച്ചിരുന്നു. യുവതി ഇത്അനുസരിച്ചില്ലെന്ന്പാർക്ക് അധികൃതർ പറഞ്ഞു.