സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ മെ​ട്രോ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു.

06:58 pm 3/4/2017

മോ​സ്കോ: റ​ഷ്യ​യി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ മെ​ട്രോ​സ്റ്റേ​ഷ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ർ​ഗി​ലെ സെ​ന​യ പ്ലോ​ഷ്ച്ചാ​ഡ് സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ടു സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു സ്റ്റേ​ഷ​നു​ക​ൾ അ​ട​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഒ​രു ട്രെ​യി​ന്‍റെ വാ​തി​ൽ തെ​റി​ച്ചു​പോ​യി.