08:03 am 4/5/2017
മുംബൈ: തമിഴ്നാട് സ്വദേശിയായ 21കാരി മീനാക്ഷി പ്രിയ രാജേഷാണ് മുംബൈ ബാന്ദ്രയിൽ കടലിൽ മുങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അമ്മയ്ക്കും സഹോദരിക്കുമൊപ്പം കടൽതീരത്ത് ഫോട്ടോയെടുക്കുന്നതിനിടെ മീനാക്ഷി കടലിൽ വീഴുകയായിരുന്നെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
അവധി ആഘോഷിക്കുന്നതിനായാണ് മീനാക്ഷിയും കുടുംബവും മുംബൈയിലെത്തിയത്. മണിക്കൂറുകൾനീണ്ട തെരച്ചിലിനുശേഷം മീനാക്ഷിയെ കണ്ടെത്താനായെങ്കിലും മരിച്ചിരുന്നു.