10:56 AM 09/12/2016
സിഡ്നി: സോളോമൺ ദ്വീപിൽ ശക്തമായ ഭൂചലനം. 7.8രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് പുലർച്ചെയാണ് അനുഭവപ്പെട്ടത്. പലകെട്ടിടങ്ങളും തകർന്നതായി സ്ഥീരീകരിക്കാത്ത റിേപ്പാർട്ടുണ്ട്. ഇതുവരെ മരണങ്ങളൊന്നും ഉണ്ടായിട്ടിെല്ലന്നാണ് പ്രാഥമിക വിവരം.
കടലിനടിയിലാണ് ഭൂചലനത്തിെൻറ ഉറവിടം. യു.എസ് ജിയോളജിക്കൽ സർേവ പ്രകാരം പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെ 4.30നാണ് ഭൂചലനം അനുഭവപ്പെട്ടത്. 40കിലോമീറ്റർ ദൂരത്തേക്ക് വ്യാപിച്ച ചലനമാണ് ഉണ്ടായതെന്ന് ജിയോളജിക്കൽ സർവേ പറയുന്നു.
അപകടസ്ഥലേത്തക്ക് രക്ഷാപ്രവർത്തകർ തിരിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ കണക്കുകൾ ശേഖരിക്കുന്നു. ഭൂചലനമുണ്ടയ ഉടൻ സുനാമി ജാഗ്രതാ നിർദ്ദേശം നൽകിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം സുനാമി ഭീഷണി ഒഴിഞ്ഞു പോയതായി അധികൃതർ അറിയിച്ചു. എന്നാലും തീരപ്രദേശത്തെ ജനങ്ങളെ മാറിപ്പാർപ്പിക്കുന്നുണ്ട്.