സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ

06:01 pm 19/1/2017
images
കൊച്ചി: സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള മോശം പരാമർശത്തിനെതിരെ കാവ്യമാധവൻ എറണാകുളം റേഞ്ച്​ ​െഎ.ജിക്ക്​ പരാതി നൽകി. നടൻ ദിലീപുമായുള്ള വിവാഹത്തിന്​ ശേഷം സോഷ്യൽ മീഡിയയിൽ കാവ്യമാധവനെതിരെ ആക്രമണങ്ങൾ ശക്​തമായിരുന്നു. ഇതിനെ തുടർന്നാണ്​ കാവ്യ പുതിയ പരാതി നൽകിയിരിക്കുന്നത്​

സോഷ്യൽ മീഡിയയിൽ കാവ്യക്കെതിരെയുള്ള മോശം കമൻറുകളുടെ സ്​ക്രീൻ ഷോട്ടുകൾ ഉൾപ്പടെയുള്ള തെളിവുകൾ ഉൾപ്പെടുത്തിയാണ്​ കാവ്യ പൊലീസിനെ സമീപിച്ചിരിക്കുന്നത്​. കാവ്യമാധവ​െൻറ ഉടമസ്​ഥതയിലുള്ള ലക്ഷ്യ ഒാൺലൈൻ ഷോപ്പിങ്​ വെബ്​സൈറ്റി​െൻറ താഴെയും ഇത്തരത്തിൽ മോശം കമൻറുകൾ വന്നിട്ടുണ്ട്​. ഇതും കാവ്യ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്​.

നേരത്തെ തന്നെ സോഷ്യൽ മീഡയയിലെ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ കാവ്യ പൊലീസിന്​ പരാതി നൽകിയിരുന്നു.