സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാക്കിസ്ഥാന്‍റെ നടപടിയെ അപലപിച്ച് ജെയ്റ്റ്ലി

11.28 AM 02/05/2017

അതിര്‍ത്തിയില്‍ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാകിസ്ഥാൻ നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന് സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യുദ്ധകാലത്തുപോലും ഇത്തരം നടപടികള്‍ കേട്ടുകേള്‍വിയില്ലെന്നും പാക് നടപടിയെ അപലപിച്ചുകൊണ്ട് ജെയ്റ്റ്‌ലി വ്യക്തമാക്കി.