സൈനിക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി.

04:12 pm 26/2/2017
download (11)

ന്യൂഡൽഹി: പൂനെയിൽ സൈനിക റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 18 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ സൈന്യം പരീക്ഷയും റദ്ദാക്കി. കരസേനയിലെ വിവിധ വിഭാഗങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പരീക്ഷയുമാണ് നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാവിലെ ഒൻപതിനാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്.

മഹാരാഷ്ട്രയിലെ നാഗ്പൂർ, താനെ എന്നിവിടങ്ങളിലും ഗോവയിലും വരെ പരീക്ഷയുടെ ചോദ്യ പേപ്പർ എത്തി എന്ന് തെളിഞ്ഞതോടെയാണ് പരീക്ഷ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികളടക്കം 350ലേറെപ്പേർക്ക് പങ്കുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.