സൈനിക റിക്രൂട്‌മെന്റിനെത്തിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം ധരിപ്പിച്ച് പരീക്ഷയെഴുതിച്ചു

04:03pm 01/3/2016

army-exam-in-underwear_650x400_61456801603

പറ്റ്‌ന: സൈനിക റിക്രൂട്‌മെന്റിനത്തെിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ഉടുപ്പിച്ച് പരീക്ഷയെഴുതിച്ചു. ബീഹാറിലെ മുസഫര്‍ പൂരിലാണ് ഉദ്യോഗാര്‍ഥികളെ അപമാനിച്ചത്. സൈന്യത്തിലേക്ക് ക്ലാര്‍ക് തസ്തികയിലെ പരീക്ഷയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച്ചയാണ് 1100 വിദ്യാര്‍ഥികള്‍ മുസഫര്‍ പൂരിലത്തെിയത്. ഇവരെ വെയിലത്ത് ഇരുത്തിയായിരുന്നു പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ നന്നേ ബുദ്ധിമുട്ടി.

അതേസമയം ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ഇതിനെ ന്യായീകരിച്ച് രംഗത്തെിയിട്ടുണ്ട്. കോപ്പിയടി തടയാനായാണ് തങ്ങള്‍ ഇത്തരമൊരു കര്‍ശന രീതി നടപ്പാക്കിയതെന്നാണ് വാദം. കഴിഞ്ഞ തവണ നടന്ന പരീക്ഷയില്‍ കോപ്പിയടി നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കോപ്പിയടിയില്‍ കുപ്രസിദ്ധമായ ബിഹാറില്‍ കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പരീക്ഷ നടക്കുന്ന സ്‌കൂള്‍ കെട്ടിടത്തില്‍ രക്ഷിതാക്കള്‍ വലിഞ്ഞു കയറി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.