07:44 am 27/5/2017
ജമ്മു: ജമ്മു കാഷ്മീരിലെ പുൽവാമയിൽ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മൂന്നു ഭീകരരാണ് വെടിവയ്പ് നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയിൽ ട്രാൽ ടൗണ്‍ പരിസരത്ത് പരിശോധന നടത്തുകയായിരുന്ന 42 രാഷ്ട്രീയ റൈഫിൾസിലെ പട്രോളിംഗ് സംഘത്തിനു നേർക്കാണ് അക്രമണമുണ്ടായത്. സംഭവശേഷം ഒളിവിൽ പോയ ഭീകരർക്കായി മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.