സോമര്‍സെറ്റ്­ സെന്റ്­ തോമസ്­ സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ മാതാവിന്റെ വണക്കമാസ സമാപനം മെയ് 31­ന്

08:35am 31/5/2016

– സെബാസ്റ്റ്യന്‍ ആന്റണി

Newsimg1_76936051
“മറിയം പറഞ്ഞു, ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വചനം എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുന്‍പില്‍ നിന്ന് മറഞ്ഞു” (ലൂക്ക 1:38).

ന്യൂജേഴ്‌സി : സോമര്‍സെറ്റ്­ സെന്റ്­ തോമസ്­ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവകയിലെ വിവിധ കുടുംബ യുണിറ്റുകളുടെ നേതൃത്വത്തില്‍ മെയ് 22­ മുതല്‍ മരിയ ഭക്തര്‍ തുടര്‍ന്നു പോന്ന വണക്കമാസ ആചരണ ത്തിന് മെയ് 31 നു ആഘോഷമായ സമാപനം കുറിക്കുന്നു.

മെയ്ണ്ട 31 നു ചൊവ്വാഴ്ച വൈകിട്ട് 7.30ന് ആഘോഷമായ വിശുദ്ധബലിയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. വിശുദ്ധ ബലിയില്‍ പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാദര്‍ ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് എന്നിവര്‍ സഹകാര്‍മികരായി യിരിക്കും.

കത്തോലിക്കാ സഭ,ആഗോള വ്യാപകമായി,മെയ്ണ്ട മാസം, മാതൃ ഭക്തിയും പരിശുദ്ധ അമ്മയോടുള്ള സ്‌­നേഹവും,വിശ്വാസവും,സ്തുതിയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ഭവനങ്ങളും, ഇടവകകളും, ദേവാലയങ്ങളും,തീര്‍ത്ഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മാതൃ വണക്കത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ അനുവര്‍ത്തിച്ചു പോരുന്ന പതിവുണ്ട്.

ഇതാ കര്‍ത്താവിന്റെ ദാസി!നിന്റെ വചനം എന്നില്‍ നിറവേറട്ടെ എന്ന മാതാവിന്റെ വാക്കുകള്‍ പരിശുദ്ധ അമ്മയുടെ ജീവിതത്തിലുടനീളം പ്രാവര്‍ത്തികമാക്കിയതെങ്ങിനെയെന്നും, ഈശോയോടുള്ള സ്‌നേഹത്തിനുവേണ്ടി ജീവിതത്തിലുടനീളം ഒത്തിരി സഹനങ്ങള്‍ എറ്റുവാങ്ങി അതിലൂടെ ത്രിലോക രാജ്ഞിയായി ഇന്നും ജീവിച്ച് നമുക്ക് വേണ്ടി ഈശോയുടെ പക്കല്‍ മദ്ധ്യസ്ഥം വഹിക്കുന്നു എന്ന സത്യമാണ് മാതാവിന്റെ വണക്കമാസ ആഘോഷങ്ങള്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത്­. പതിനാറാം നൂറ്റാണ്ടുമതല്‍ കത്തോലിക്കാ സഭയിലാകെ നിലവിലുള്ള ഈ മരിയ ഭക്തി അന്നുമുതല്‍ കത്തോലിക്കാ സമൂഹങ്ങളുടെ മത­സാംസ്കാരികജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമായി മാറി.

ആഘോഷമായ ദിവ്യ ബലിയെ തുടര്‍ന്നു വണക്കമാസ ജപം, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, ലദ്ദീഞ്ഞ്, നേര്‍ച്ച കാഴ്ച സമര്‍പ്പണം എന്നിവ ഉണ്ടായിരിക്കും. സ്‌നേഹവിരുന്നോടെ വണക്കമാസ ആചരണത്തിന് സമാപനം കുറിക്കും.

തിരുനാള്‍ ആഘോഷ ങ്ങളില്‍ എല്ലാ ഇടവകാം ഭക്തി പൂര്‍വ്വം പങ്കെടുത്ത് പരിശുദ്ധ കന്യകാ മാതാവിന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. തോമസ്­ കടുകപ്പിള്ളില്‍ ഏവരെയും സസ്‌­നേഹം സ്വാഗതം ചെയ്യുന്നു. ഈ വര്‍ഷത്തെ വണക്കമാസ പ്രാര്‍ത്ഥകളും, തിരുനാളും കോര്‍ഡിനേറ്റ് ചെയ്യുന്നത് ട്രസ്ടി കൂടിയായ മേരിദാസന്‍ തോമസ്­ ആണ്.

ട്രസ്ടിമാരായ ടോം പെരുംപായില്‍, തോമസ്­ ചെറിയാന്‍ പടവില്‍, മിനേഷ് ജോസഫ്­ എന്നിവര്‍ വണക്ക മാസ സമാപന ആഘോഷത്തിന് നേതൃത്വം നല്കും. web: www.stthomassyronj.org