സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ ജൈവ പച്ചക്കറി കൃഷിയിലേക്ക് – സെബാസ്റ്റ്യന്‍ ആന്റണി Picture ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ ഭക്തസംഘടനകളായ ജോസഫ്­ ഫാതേഴ്‌സും, മരിയന്‍ മതേഴ്‌സും ചേര്‍ന്ന് ദേവാലയത്തിന് സമീപമുള്ള സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു. കൃഷിക്കാവശ്യമുള്ള സ്ഥലം ഒരുക്കി വേലി കെട്ടി കൃഷിയിടം സുരക്ഷിതമാക്കുന്നതുള്‍ പ്പെടെയുള്ള ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായി. മണ്ണിന്റെയും, മനുഷ്യന്റെയും, ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ഉല്പാദന രീതിയായ ജൈവ കൃഷിരീതിയിലൂടെ ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിന്­ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകള്‍ക്ക് അനുരൂപമായതിനെ മാത്രം ഉപയോകിച്ച് കൊണ്ടാണ് ഈ കൃഷി രീതി ഇവിടെ നടപ്പാക്കുന്നത്. പരമ്പരാഗത രീതികളും പുത്തന്‍ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം­യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തില്‍ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു എന്നതും, പുതിയ തലമുറയിലെ യുവജനതയെ പരമ്പരാഗതമായി നമ്മുടെ മുന്‍ തലമുറക്കാര്‍ അവലംഭിച്ചു വന്ന കൃഷി രീതിയെ പരിചയപ്പെടുത്തുകയും അതിലേക്കു അവരെ നയിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം കൊടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു. ഇന്നത്തെക്കാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണ് വിഷരഹിത പച്ചക്കറി ഉല്‍പാദനം അതിനു പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നിന്‍റെ ആവശ്യവുമാണ് എന്ന തിരിച്ചറിവാണ് ജൈവ പച്ചക്കറി കൃഷിയിലേക്ക് തങ്ങളെ നയിച്ചത് എന്ന് ഇതിനു നേതൃത്വം നല്കുന്ന ബിജു കുര്യാക്കോസ്­, റോയി താടിക്കാരന്‍ എന്നിവര്‍ പറയുന്നു. പുതിയതലമുറയുടെ പ്രതിനിധിയായി എയ്മി കുര്യാക്കോസും മുന്നില്‍ തന്നെയുണ്ട്­. പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ ആദ്യ പച്ചക്കറി തൈ നട്ടുകൊണ്ട് ജൈവ പച്ചക്കറി കൃഷിയുടെ ഉത്ഘാടനംനിര്‍വ്വഹിച്ചു . കാര്‍ഷിക വൃത്തിയില്‍ നിന്നും നമ്മുടെ സമൂഹം അകലുന്ന ഇക്കാലത്ത് ജൈവ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി ഇതിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിച്ച ഇടവകജനയെ അഭിനന്ദിച്ച തോടൊപ്പം, നല്ല രീതിയില്‍ കൃഷി വളര്‍ച്ചയിലെത്താന്‍ കഴിയട്ടെ എന്നു പ്രാര്‍ത്തിക്കുകയും എല്ലാവിധ അശംസകള്‍ നേരുകയും ചെയ്തു. ട്രസ്ടിമാരായ ടോം പെരുംപായില്‍, തോമസ്­ ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്­ എന്നിവര്‍ക്കൊപ്പം ഇടവകാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണി­ത്.

08:45am 23/5/2016

– സെബാസ്റ്റ്യന്‍ ആന്റണി
Newsimg1_1135921
ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ ഭക്തസംഘടനകളായ ജോസഫ്­ ഫാതേഴ്‌സും, മരിയന്‍ മതേഴ്‌സും ചേര്‍ന്ന് ദേവാലയത്തിന് സമീപമുള്ള സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു. കൃഷിക്കാവശ്യമുള്ള സ്ഥലം ഒരുക്കി വേലി കെട്ടി കൃഷിയിടം സുരക്ഷിതമാക്കുന്നതുള്‍ പ്പെടെയുള്ള ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായി.

മണ്ണിന്റെയും, മനുഷ്യന്റെയും, ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ഉല്പാദന രീതിയായ ജൈവ കൃഷിരീതിയിലൂടെ ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിന്­ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകള്‍ക്ക് അനുരൂപമായതിനെ മാത്രം ഉപയോകിച്ച് കൊണ്ടാണ് ഈ കൃഷി രീതി ഇവിടെ നടപ്പാക്കുന്നത്.

പരമ്പരാഗത രീതികളും പുത്തന്‍ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം­യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തില്‍ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു എന്നതും, പുതിയ തലമുറയിലെ യുവജനതയെ പരമ്പരാഗതമായി നമ്മുടെ മുന്‍ തലമുറക്കാര്‍ അവലംഭിച്ചു വന്ന കൃഷി രീതിയെ പരിചയപ്പെടുത്തുകയും അതിലേക്കു അവരെ നയിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം കൊടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു.

ഇന്നത്തെക്കാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണ് വിഷരഹിത പച്ചക്കറി ഉല്‍പാദനം അതിനു പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നിന്‍റെ ആവശ്യവുമാണ് എന്ന തിരിച്ചറിവാണ് ജൈവ പച്ചക്കറി കൃഷിയിലേക്ക് തങ്ങളെ നയിച്ചത് എന്ന് ഇതിനു നേതൃത്വം നല്കുന്ന ബിജു കുര്യാക്കോസ്­, റോയി താടിക്കാരന്‍ എന്നിവര്‍ പറയുന്നു. പുതിയതലമുറയുടെ പ്രതിനിധിയായി എയ്മി കുര്യാക്കോസും മുന്നില്‍ തന്നെയുണ്ട്­.

പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ ആദ്യ പച്ചക്കറി തൈ നട്ടുകൊണ്ട് ജൈവ പച്ചക്കറി കൃഷിയുടെ ഉത്ഘാടനംനിര്‍വ്വഹിച്ചു .

കാര്‍ഷിക വൃത്തിയില്‍ നിന്നും നമ്മുടെ സമൂഹം അകലുന്ന ഇക്കാലത്ത് ജൈവ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി ഇതിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിച്ച ഇടവകജനയെ അഭിനന്ദിച്ച തോടൊപ്പം, നല്ല രീതിയില്‍ കൃഷി വളര്‍ച്ചയിലെത്താന്‍ കഴിയട്ടെ എന്നു പ്രാര്‍ത്തിക്കുകയും എല്ലാവിധ അശംസകള്‍ നേരുകയും ചെയ്തു.

ട്രസ്ടിമാരായ ടോം പെരുംപായില്‍, തോമസ്­ ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്­ എന്നിവര്‍ക്കൊപ്പം ഇടവകാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണി­ത്.