o7:5lam 9/2/2017

മൊഗാദിഷു: സോമാലിയയിലെ പുട്ലാന്‍ഡിലെ ഹോട്ടലിലുണ്ടായ വെടിവയ്പ്പില്‍ നാല് സുരക്ഷാ ജീവനക്കാരും രണ്ട് ആക്രമികളും കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ അല്‍-ഷാഹാബ് ഭീകരരാണെന്നു അധികൃതര്‍ അറിയിച്ചു.
മൂന്നു അല്‍-ഷാഹാബ് ഭീകരര്‍ ബുധനാഴ്ച രാവിലെ ഇന്റര്‍നാഷണല്‍ വില്ലേജ് ഹോട്ടലില്‍ പ്രവേശിച്ചെന്നും ഇവരുമായുള്ള ഏറ്റുമുട്ടലിലാണ് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതെന്നും ബാരി ഗവര്‍ണര്‍ യുസഫ് മുഹമ്മദ് പറഞ്ഞു. വിദേശികളുടെ പ്രിയ ഹോട്ടലാണിതെന്നും ഇവിടെ ഭീകരര്‍ പ്രവേശിച്ചത് സുരക്ഷസേനയ്ക്കു തടയുവാന്‍ സാധിച്ചില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
