08:24 am 22/1/2017
ബംഗളൂരു: കർണാടകത്തിലെ ഗുൽബർഗയിൽ നടക്കുന്ന ബിജെപി സംസ്ഥാന നിർവ്വാഹക സമിതി യോഗത്തിനെത്തിയ ബിജെപി ദളിത് മോർച്ച നേതാവിനെ സ്ത്രീ പീഡനത്തിനും വഞ്ചനനക്കും പൊലീസ് അറസ്റ്റ് ചെയ്തു.
ബിജെപി ദളിത് മോർച്ച നിർവ്വാഹക സമിതി അംഗമായ വെങ്കിടേശ് മൗര്യയെയാണ് ബംഗളുരു ഉപ്പാർപ്പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.. ബംഗളുരുവിലെ സന്നദ്ധ സംഘടന പ്രവർത്തകയായ മുപ്പത്തിയെട്ടുകാരിയെ സർക്കാരിൽ നിന്ന് ഗ്രാന്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ഒക്ടോബറിലാണ് സ്ത്രീ പൊലീസിൽ പരാതി നൽകിയത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിൽ വച്ച് നേതാവിനെ അറസ്റ്റ് ചെയ്തത് ബിജെപിക്ക് തിരിച്ചടിയായി..