07:41 pm 27/12/2016
– പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക് : നവംബര്‍ 8ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹില്ലരിക്കു പകരം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഞാനായിരുന്നുവെങ്കില്‍ ട്രമ്പ് പരാജയപ്പെടുമായിരുന്നുവെന്ന് ഒബാമ. ഇന്ന് ഡിസംബര്‍ 26 (തിങ്കളാഴ്ച) സി.എന്‍.എനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണം ശരിയായ രീതിയിലായിരുന്നില്ലെന്നും, വിജയം സുനിശ്ചിതമാണ് എന്ന ധാരണ തെറ്റായിരുന്നുവെന്നും ഒബാമ പറഞ്ഞു.
എന്നാല്‍ ഒബാമയുടെ വാദം ട്രമ്പ് തള്ളികളഞ്ഞു. ഒബാമകെയര്‍, ഐസിസ് തുടങ്ങിയവ ഒബാമയുടെ ഭരണ പരാജയമായിരുന്നുവെന്ന് ട്രമ്പ് ചൂണ്ടികാട്ടി.ഹി്ല്ലരിയുടെ പരാജയം ഒബാമയുടെ എട്ടുവര്‍ഷത്തെ ഭരണ പരാജയമായിരുന്നു എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് ഒബാമ കൂട്ടിചേര്‍ത്തു. രാജ്യമൊട്ടാകെ ഒബാമ നടത്തിയ തിരഞ്ഞെടുപ്പു പ്രചരണം മുതലാക്കാന്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയും, ഹില്ലരിയും പരാജയപ്പെട്ടതായി ഒബാമ കുറ്റപ്പെടുത്തി.
മധ്യവര്‍ത്തികളായ അധ്വാനിക്കുന്ന വെള്ളക്കാരെ ഒബാമ ഭരണകൂടം അവഗണിച്ചതാണ് പരാജയകാരണമെന്ന വാദഗതിയും ഒബാമ തള്ളികളഞ്ഞു. ഡമോക്രാറ്റിക്ക് പാര്‍ട്ടിയെകുറിച്ചു ശുഭാപ്തി വിശ്വാസമുണ്ടെന്നും ഒബാമ പറഞ്ഞു.
