03:23 pm 18/2/2017
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ വിശ്വാസവോട്ടിനിടെ പ്രതിഷേധം നടത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിനെയും കൂട്ടരെയും സഭയിൽനിന്നും പുറത്താക്കി. സുരക്ഷാ ജീവനക്കാർ എംഎൽഎമാരെ ബലം പ്രയോഗിച്ചാണ് പുറത്തെത്തിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ വസ്ത്രങ്ങൾ വലിച്ചു കീറിയതായും സ്പീക്കർ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രതിപക്ഷത്തെ കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും സ്റ്റാലിൻ പറഞ്ഞു.