04:44 pm 3/4/2017
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) പലിശ നിരക്ക് കുറച്ചു. അടിസ്ഥാന പലിശ നിരക്ക് 0.15 ശതമാനം കുറച്ച് 9.10 ശതമാനമാക്കി. പുതിയ പലിശ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഭവനവായ്പ ഉൾപ്പെടെയുള്ളവരുടെ പലിശയിൽ അടിസ്ഥാന നിരക്ക് കുറച്ചത് പ്രതിഫലിക്കും.