സ്വാതിതിരുനാള്‍ സംഗീതോത്സവം ജൂണ്‍ മൂന്നിന്

07:14 am 19/5/2017


ലോസ് ആഞ്ചെലെസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളിസംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം), സ്വാതി തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക്കിന്റെ സഹകരണത്തോടെ ഒരുക്കുന്ന ഇരുപത്തിയ ാറാമതു സ്വാതിതിരുനാള്‍ സംഗീതോത്സവം ജൂണ്‍ മൂന്നിനു ശനിയാഴ്ച ട്ടസ്റ്റിനില്‍ ഉള്ള ചിന്മയമിഷന്‍ സെന്റെറില്‍ വെച്ചുനടത്തുന്നതാണ്.

കാലത്ത് എട്ടുമണിമുതല്‍ വൈകിട്ട് അഞ്ചുമണിവരെ നീളുന്ന സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങളുടെ ആലാപനം സംഗീതപ്രേമികള്‍ക്ക് ഒരുനല്ല വിരുന്നായിരിക്കും. ലോസ ്ആഞ്ചെലെസിലും പരിസരങ്ങളിലുമായി സംഗീതപഠനം നടത്തുന്നവര്‍ക്ക് കഴിവുതെളിയിക്കാനും ആത്മവിശ്വാസം വര്‍ ദ്ധിപ്പിക്കാനുമുള്ള ഒരവസരമായിട്ടാണ് ഈ സംഗീതോത്സവം കണക്കാക്കപ്പെടുന്നത ്.പതിനൊന്നാമതു രാജാരവിവര്‍മ ചിത്രകലാമത്സരത്തില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങളുടെ പ്രദര്‍ശനവും സ്വാതിതിരുനാള്‍ ഡേയോടനു ബന്ധിച്ചുഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടരപതിറ്റാണ്ടുകാലം കാലിഫോര്‍ണിയയിലെ സംഗീതപ്രേമികള്‍ നല്‍കിയപ്രോത്സാഹനവും സഹകരണവും പങ്കാളിത്തവും തങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. തിരുവാതിര, ഹിന്ദുസ്ഥാനി സംഗീതം തുടങ്ങിയപരിപാടികളും സ്വാതി തിരുനാള്‍ഡേയോടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ടെന്നു ചെയര്‍മാന്‍ ആര്‍ ജയകൃഷ്ണന്‍ പറഞ്ഞു.

സംഗീതോത്സവം വിജയിപ്പിക്കുന്നതിന് എല്ലാ സംഗീതാസ്വാദകരും സഹകരിക്കണമെന്ന ്ഓം പ്രസിഡന്റ് രമാ നായര്‍, സെക്രട്ടറി വിനോദ് ബാഹുലേയന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു പ്രവേശനംതികച്ചുംസൗജന്യമായ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് മതിയായപാര്‍ക്കിം ഗ് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക ്‌ഡോ.ആര്‍.ജയകൃഷ്ണന്‍ (9498563225), അല്ലെങ്കില്‍ ‘www.ohmcalifornia.org’ സന്ദര്‍ശിക്കുക.