സ്വാശ്രയ മെഡിക്കൽ​: മുഴുവൻ സീറ്റിലും ​പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന്​ തിരിച്ചടി

08;49 PM 26/08/2016
images (3)
കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുഴുവൻ സീറ്റികളിലേക്കും പ്രവേശം നടത്താനുള്ള സർക്കാർ നീക്കത്തിന്​ തിരിച്ചടി. മാനേജ്​മെൻറ്​ സീറ്റുകൾ ഏറ്റെടുത്ത്​ പ്രവേശം നടത്താനുള്ള സർക്കാർ നീക്കം ഹൈകോടതി ഉപാധികളോടെ സ്​റ്റേ ചെയ്​തു. സ്വാ​​​ശ്രയ മാനജേ്​മെൻറുകൾക്കും കൽപിത സർവകലാശാലകൾക്കും ​ നീറ്റ്​ റാങ്ക്​ അടിസ്ഥാനമാക്കി മാനേജ്​മെൻറ്​ സീറ്റുകളിൽ പ്രവേശം നടത്താമെന്ന്​ കോടതി വ്യക്തമാക്കി.

മെഡിക്കല്‍, ഡൻറൽ പ്രവേശത്തിന് നീറ്റ് പരീക്ഷയിലെ റാങ്ക് മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടു. മാനേജ്മെൻറ്​ സീറ്റുകളിലേക്കുള്ള പട്ടിക നീറ്റ്​ റാങ്ക് അടിസ്ഥാനമാക്കി സര്‍ക്കാര്‍ നല്‍കുമെന്നും എ.ജി കോടതിയെ അറിയിച്ചു. അതേസമയം മാനേജ്മെൻറ്​ സീറ്റുകളിൽ സർക്കാർ നൽകുന്ന പട്ടിക പ്രകാരം പ്രവേശം നടത്തുന്നത് പ്രായോഗികമല്ലെന്ന്​ മാനേജ്മെൻറുകൾ കോടതിയെ അറിയിച്ചു.സീറ്റ് പങ്കിടാന്‍ രണ്ടുവട്ടം ചർച്ച നടത്തിട്ടും പരാജയപ്പെട്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇതി​െൻറ അടിസ്ഥാനത്തിലാണ് മുഴുവൻ സീറ്റുകളിലേക്കും പ്രവേശം നടത്താൻ സർക്കാർ തീരുമാനമെടുത്തതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എം.ബി.ബി.എസ്​, ബി.ഡി.എസ്​ കോഴ്​സുകളിലെ പ്രവേശത്തിന്​ മാനേജ്മെൻറുകൾക്ക് അപേക്ഷ സ്വീകരിക്കാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പ്രോസ്പെക്ടസ്​ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കണം. അപേക്ഷിച്ചവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണം. പ്രവേശത്തിന്​ അപേക്ഷകരുടെ നീറ്റ് റാങ്ക്​ മാനദണ്ഡമാക്കണം.ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം മാനേജ്​മെൻറ്​ സീറ്റുകളിലേക്ക് പ്രവേശം നടത്താം. പ്രവേശ നടപടികൾ ജയിംസ്​ കമ്മിറ്റിക്ക്​ പരിശോധിക്കാൻ കഴിയണമെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വാശ്രയ മെഡിക്കൽ കോളജുകളി​െല മാനേജ്​മെൻറ്​ സീറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകളും ​ഏറ്റെടുത്തുകൊണ്ട്​ സർക്കാർ ഉത്തരവിട്ടിരുന്നു. മുഴുവൻ സീറ്റുകളിലേക്കും നീറ്റ്​ റാങ്ക്​ ലിസ്​റ്റിൽ നിന്ന്​ പ്ര​േവശം നടത്തുമെന്നായിരുന്നു ഉത്തരവ്​. ഇതിനെതിരെ ന്യൂനപക്ഷ സ്വാശ്രയ മെഡിക്കൽ മാനേജ്​മെൻറുകൾ കോടതിയെ സമീപിക്കുകയായിരുന്നു. ന്യൂനപക്ഷ അവകാശങ്ങൾക്കുമേലുള്ളള കടന്നുകയറ്റമാണെന്ന്​ മ​ാനേജ്​മെൻറുകൾ ആരോപിച്ചിരുന്നു.