സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു

12.52 AM 03-09-2016
onam1_0209ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണാഘോഷത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ്രപകാരമാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറാണ് ഓണാഘോഷത്തിനു മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതാണ് വ്യാപക ്രപതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരിക്കുന്നത്.
ജോലിസമയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നിരോധിച്ചതിനു പിന്നാലെയാണ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ആഘോഷത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയത്. ഒരു പ്രവൃത്തി ദിനം മുഴുവന്‍ ആഘോഷ പരിപാടികള്‍ക്കായി മാറ്റിവയ്ക്കാന്‍ പാടില്ലെന്നും സ്‌കൂള്‍ പരീക്ഷകള്‍, മറ്റു പഠനപഠനേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാത്ത തരത്തിലായിരിക്കണം പരിപാടികള്‍ ക്രമീകരിക്കേണ്്ടതെന്നും നിര്‍ദേശിച്ചിരുന്നു.
നേരത്തെ, സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നു കാണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്.